ഐഎഎസുകാരിയായ മകൾ വന്നത് എസ്പി അച്ഛന്റെ വക കിടിലൻ സല്യൂട്ട്! രാജ്യം ഏറ്റെടുത്ത ചിത്രം

Follow Us :

ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകൾക്ക് പൊലീസ് യൂണിഫോമിൽനിന്ന് ഒരച്ഛന്റെ സല്യൂട്ട്. ഏതെങ്കിലും സിനിമയുടെ ക്ലൈമാക്സിനെ കുറച്ചല്ല പറഞ്ഞു വരുന്നത്. ഒരച്ഛന്റെ മകളുടെയും ജീവിത്തിലെ ഏറ്റവും മനോഹരമായ ദിവസത്തേ കുറിച്ചാണ്.

ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പൊലീസ് അക്കാദമിയിലെത്തിയ മകൾ എ. ഉമാ ഹാരതിയെ എസ്പി എൻ വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ചിത്രം രാജ്യമെങ്ങും വൈറലാവുകയാണ്. ഹൈദരാബാദ് പൊലീസ് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് എസ്പി എൻ.വെങ്കടേശ്വരലു. 2022ലെ ഐഎഎസ് മൂന്നാം റാങ്കുകാരിയാണ് എ.ഉമാ ഹാരതി. കവാടത്തിൽ മകളെയും സംഘത്തെയും സ്വീകരിച്ച അച്ഛൻ യൂണിഫോമിൽ മകൾക്ക് ഹൃദയം കൂടി ചേർത്തൊരു സല്യൂട്ട് നൽകി. ആദ്യം മകൾ ഒന്ന് അമ്പരന്നെങ്കിലും പിന്നെ ഉമാ ഹാരതിയുടെ മുഖത്തും പുഞ്ചിരി വിടർന്നു.