15 വര്‍ഷത്തിന് ശേഷം റീ ഇന്‍ട്രോഡക്ഷന്; പ്രേമലുവിലെ ഡപ്പാംകൂത്തുമായി കെ ജി മാര്‍ക്കോസ്, തെലങ്കാന ബൊമ്മലു പുറത്ത്, ചിത്രം നാളെ തീയറ്ററുകളില്‍

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന ‘പ്രേമലു’ എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘തെലങ്കാന ബൊമ്മലു’ എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ.ജി മാര്‍ക്കോസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Ajay

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

35 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago