ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന തെലുങ്ക് നടി സൗമ്യ ജാനുവിന്റെ വീഡിയോ പുറത്ത്. ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചതിന് സൗമ്യയെ പോലീസുകാരൻ തടഞ്ഞുവെന്നും അതെ തുടർന്നുണ്ടായ വാക്കുതർക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച രാത്രി ഹെദരാബാദിലെ ബഞ്ജാരാ ഹിൽസിലാണ് സംഭവം. തെറ്റായ ദിശയിലൂടെ വണ്ടിയെടുത്ത സൗമ്യയോട് വണ്ടി നിർത്താൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ക്ഷുഭിതയായ സൗമ്യ കാറിൽ നിന്നിറങ്ങുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ചുറ്റും കൂടിയ ജനക്കൂട്ടം നടിയെ ശാന്തയാക്കാൻ ശ്രമിച്ചുവെങ്കിലും താരം കൂടുതൽ ചൂടായി.
കാർ തെറ്റായ ദിശയിലാണെന്ന് വന്നതെന്ന് നടി സമ്മതിക്കുന്നതും ദൃശ്യങ്ങളുണ്ട്. എന്നാൽ ജോലി സംബന്ധമായി തനിക്ക് അത്യാവശ്യമായി പോകാനുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ന്യായീകരണം. ട്രാഫിക് നിയമം തെറ്റിച്ചതിനും കയ്യേറ്റം ചെയ്തതിനും നടിക്കെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പരാതി നൽകിയിട്ടുണ്ട്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…