കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന യാത്ര!! അനുപമയും ദര്‍ശനയും സംഗീതയും ഒരുമിയ്ക്കുന്ന പര്‍ദ്ദ

Follow Us :

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ‘പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്’ ഒരുങ്ങുന്നു. പ്രവീണ്‍ കന്ദ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭമാണ്. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധര്‍ മക്കുവ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രവുമാണ് ‘പര്‍ദ്ദ’. നടി സാമന്തയും സംവിധായകരായ രാജ് & ഡി.കെ.യുമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാകും.

പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തില്‍ ചിന്തിപ്പിക്കുന്നതും പുതുമയാര്‍ന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് ‘പര്‍ദ്ദ’യിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു നീണ്ടയാത്രയാണ് ഈ ചിത്രം യാഥാര്‍ഥ്യമാകുന്നതോടെ അവസാനിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ കാത്തിരിക്കുന്നു’, എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ കാന്ദ്രെഗുല പറയുന്നത്. ഞങ്ങളുടെ ഈ ചിത്രം ഒരു കഥ എന്നതിലുപരി ഒരു അനുഭവമാണ്, കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു യാത്രയാണ്’, നിര്‍മ്മാതാവ് വിജയ് ഡോങ്കടയും ചിത്രത്തിലുള്ള പ്രതീക്ഷ പങ്കുവച്ചു.