അനുപമ പരമേശ്വരന്, ദര്‍ശന രാജേന്ദ്രന്, സംഗീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ‘പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്’ ഒരുങ്ങുന്നു. പ്രവീണ്‍ കന്ദ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭമാണ്. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധര്‍ മക്കുവ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രവുമാണ് ‘പര്‍ദ്ദ’. നടി സാമന്തയും സംവിധായകരായ രാജ് & ഡി.കെ.യുമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാകും.
പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തില്‍ ചിന്തിപ്പിക്കുന്നതും പുതുമയാര്‍ന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് ‘പര്‍ദ്ദ’യിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു നീണ്ടയാത്രയാണ് ഈ ചിത്രം യാഥാര്‍ഥ്യമാകുന്നതോടെ അവസാനിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ കാത്തിരിക്കുന്നു’, എന്നാണ് ചിത്രത്തിന്റെ സംവിധായകന് പ്രവീണ്‍ കാന്ദ്രെഗുല പറയുന്നത്. ഞങ്ങളുടെ ഈ ചിത്രം ഒരു കഥ എന്നതിലുപരി ഒരു അനുഭവമാണ്, കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു യാത്രയാണ്’, നിര്‍മ്മാതാവ് വിജയ് ഡോങ്കടയും ചിത്രത്തിലുള്ള പ്രതീക്ഷ പങ്കുവച്ചു.
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…
ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ് അവസാനിച്ചത്. പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി വന്നിരുന്നു.…
നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…
ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…