വാഹനാപകടത്തിൽ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്കേറ്റതായി റിപ്പോർട്ട്
ഷംഷാബാദിൽ ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഗായികയ്ക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ സമയം കാറിലുണ്ടായിരുന്നു. അപകടത്തെ തടുർന്ന് മാങ്ക്ലിയുൾപ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. താൻ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്ലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്നും ഗായിക പറഞ്ഞിട്ടുണ്ട്.
അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണ എന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ഗാനങ്ങൾ ആലപിച്ച ഗായികയാണ് മാങ്ക്ലി. തെലുങ്കിൽ ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗായികമാരിൽ ഒരാളുമാണ് മാങ്ക്ലി.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…