പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

Follow Us :

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ സംഘം അറസ്റ്റിലായി. കുറ്റാലത്തെ വിവിധ സ്വകാര്യ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. സ്പാ’ എന്ന പരസ്യം നൽകിയാണ് ഈ സെന്ററുകൾ പ്രവർത്തിച്ചിരുന്നത്. സ്ത്രീകൾ പുരുഷന്മാർക്ക് മസാജ് ചെയ്യുന്നു എന്ന നിലയിലാണ് പരസ്യങ്ങൾ നൽകിയിരുന്നത്.

മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. സ്പായുടെ മറവിൽ സ്ത്രീകളെ ഉപയോഗിച്ച് വേശ്യാവൃത്തി നടക്കുന്നതായി കുറ്റാലം പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുറ്റാലം പോലീസ് സ്വകാര്യ ഹോട്ടലിലെത്തി പരിശോധന നടത്തി. അന്വേഷണത്തിൽ അറസ്റ്റിലായവർ മലയാളികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കോഴിക്കോട് സ്വദേശി നാരായണന്റെ മകൻ നന്ദകുമാർ (24), കോട്ടയം സ്വദേശി രാജപ്പന്റെ മകൻ അഖിൽ (28), ആലപ്പുഴ സ്വദേശി മുരളിയുടെ മകൻ ആനന്ദ് (28) എന്നിവരാണ് പിടിയിലായിട്ടുള്ളത്. നാല് പെൺകുട്ടികളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ പെൺകുട്ടികൾ കൗമാരക്കാരാണെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട്.