‘പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണിന്റെ കഥ’; പുതിയ കാലം കണ്ടിരിക്കേണ്ട ക്യാംപസ് ത്രില്ലർ ചിത്രം, താളിന്റെ ട്രയ്ലർ

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിർണ്ണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേർന്ന താളിന്റെ ട്രയ്ലർ ചിത്രം പ്രേക്ഷകന് തിയേറ്ററിൽ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മാധ്യമപ്രവർത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡി ഒ പി സിനു സിദ്ധാർത്ഥിന്റെ മികവാർന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതൽ മികവാർന്നതാക്കുന്നു. ‌‌

“പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവർ മാത്രമാണ് ചരിത്രത്തിലെ ഹീറോസ്, പക്ഷെ പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണുങ്ങളെ ആരും എവിടെയും രേഖപ്പെടുത്താറില്ല” എന്ന രാഹുൽമാധവിന്റെ ട്രെയ്ലറിലെ വോയിസ് ഓവർ ഇതുവരെ കാണാത്ത ഒരു ക്യാംപസ് കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുമെന്നുറപ്പ് നൽകുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ,വൽസാ കൃഷ്ണാ,അലീന സിദ്ധാർഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. താളിന്റെ ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ, ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago