Categories: Film News

‘ദളപതി 67’നായി 14 വർഷങ്ങൾക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്നു!!

ഒടുവിൽ ആരാധകരുടെ പ്രവചനം പോലെതന്നെ വിജയിയുടെ നായികയായി തൃഷയെത്തുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ദളപതി 67’ അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അഭിനേതാക്കളിൽ ചിലരെ കഴിഞ്ഞ ദിവസം നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിജയിയുടെ നായികയായി തൃഷയെത്തുന്നു എന്നറിയിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

14 വർഷങ്ങൾക്ക് ശേഷമാണ് വിജയിയും തൃഷയും വീണ്ടും ഒന്നിക്കുന്നത്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ അഭിനയിച്ചത്. ദളപതി 67ൽ സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ്, സാൻഡി, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, അർജുൻ, മാത്യു തോമസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


ലോകേഷ് കനകരാജും വിജയിയും ഒരുമിക്കുന്ന മാസ്റ്റർ എന്ന വിജയ ചിത്രത്തിനു ശേഷം ഒന്നിക്കുന്ന ദളപതി 67.ചിത്രത്തിൻറെ ഷൂട്ടിംഗ് ജനുവരി 2 ന് ആരംഭിച്ചിരുന്നു.അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ഫിലോമിൻ രാജും സംഘട്ടന സംവിധാനം അൻപറിവ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.

 

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago