ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ മദ്യദുരന്തത്തില്‍ 49 പേര്‍ക്ക് ജീവന് നഷ്ടമായ ദാരുണ സംഭവത്തോടെയാണ് വിജയ് ആഘോഷങ്ങളില്ലെന്ന് അറിയിച്ചത്. ആരാധകരോട് ആഘോഷങ്ങള്‍ വേണ്ടെന്നും ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബത്തിനെ സഹായിക്കാനും വിജയ് പറഞ്ഞു.
ജൂണ്‍ 22നാണ് വിജയിയുടെ ജന്മദിനം. തമിഴ്നാട്ടിലും കേരളത്തിലും ജന്മദിനം ആഘോഷിക്കാനായി വലിയ ഒരുക്കങ്ങളാണ് ആരാധകര്‍ നടത്തിയിരുന്നത്. വിജയ് മക്കള്‍ ഇഴക്കം പ്രസിഡന്റ് ബുസി ആനന്ദ് ആണ് ജന്മദിനാഘോഷങ്ങള് റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ ദിവസം മദ്യദുരന്തത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും വിജയ് നേരിട്ട് കാണാനെത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുമാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് കള്ളക്കുറിച്ചിയില്‍ വ്യാജ മദ്യം കഴിച്ച് 49 പേര്‍ക്ക് ജീവന് നഷ്ടമായത്. നിലവില്‍ നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കരുണപുരത്തുനിന്ന് മദ്യം കഴിച്ചവര്‍ക്ക് ബുധനാഴ്ച രാത്രിയോടെയാണ് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ തന്നെ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), സേലത്തെയും വില്ലുപുരത്തെയും മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…