റീൽ ലൈഫിൽ മാസ് കഥാപാത്രങ്ങൾ ചെയ്യുന്ന വിജയ്, റിയൽ ലൈഫിൽ ആള് വ്യത്യസ്തനാണ്. എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന താരത്തിന്റെ ഇടപെടലുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നുള്ള അദ്ദേഹത്തിൻറെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിജയ് ആണ് വീഡിയോയിൽ ഉള്ളത്. ബാറ്റർ പൊക്കിയടിക്കുന്ന ഷോട്ട് ഫോർ ആണെന്ന് എതിർ ടീം പറയുമ്പോൾ അല്ല, അത് സിക്സ് ആണെന്ന് ആവേശത്തോടെ പറയുന്ന വിജയ്യെ വീഡിയോയിൽ കാണാം. യോഗി ബാബു അടക്കമുള്ളവർ ഗ്രൗണ്ടിൽ ഉണ്ട്. 2023 ൽ പുറത്തെത്തിയ വാരിസിൻറെ ചിത്രീകരണത്തിനിടെയുള്ള ഒഴിവുസമയത്തെ കളിയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതുവരെ തങ്ങൾ കണ്ടിട്ടില്ലാത്ത വിജയ്യെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
വാരിസ്, ലിയോ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം അദ്ദേഹത്തിൻറേതായി പുറത്തെത്തിയത്. ഇതിൽ വാരിസ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി. അതേസമയം ലിയോ അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും മികച്ച വിജയവും കഴിഞ്ഞ വർഷത്തെ തമിഴ് സിനിമകളിലെ ടോപ്പ് ഹിറ്റും ആയിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ്യുടേതാണ് ഇനി പുറത്തെത്താനുള്ളത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം എന്നാണ് സിനിമയുടെ പേര്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…