റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന, ‘താനാരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ശ്രീ ബിജു വി മത്തായി നിര്‍മ്മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘താനാരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. തൊഴില്‍ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കുന്നു.

പാലാ, എറണാകുളം, ഗോവ എന്നിവടങ്ങളിലായി അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജന്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിപാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സം?ഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാറിന്റെതാണ് വരികള്‍. കെ ആര്‍ ജയകുമാര്‍, ബിജു എം പി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് …മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഗുഡ്വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago