ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം തങ്കം ഉടന്‍ ഒടിടിയിലെത്തും, റിലീസ് തീയതി പ്രഖ്യാപിച്ചു

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘തങ്കം’ തിയേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോസാണ്. ആമസോണ്‍ പ്രൈം വീഡിയോസ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 20 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോസില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രം മൂന്ന് സംസ്ഥാനങ്ങളിലായി നടക്കുന്ന കഥയാണ്. മുത്ത്, കണ്ണന്‍ എന്നിവരുടെ ജീവിതത്തിലൂടെ മുന്നേറുന്ന സിനിമ ഒരു സമയത്തു പോലും ഇതൊരു സിനിമ ആണ് എന്ന് ഓര്‍മ്മിപ്പിക്കാത്ത വിധത്തില്‍ പ്രേക്ഷകരെ സിനിമയോടൊപ്പം കൊണ്ടുപോകുന്നുണ്ട്.

ചിത്രത്തില്‍ കണ്ണനായി വരുന്ന വിനീത് ശ്രീനിവാസന്‍, മുത്തായി വരുന്ന ബിജു മേനോന്‍, ജയന്ത് സഖല്‍ക്കറായെത്തുന്ന ഗിരീഷ് കുല്‍ക്കര്‍ണി, ബിജോയ് ആയെത്തുന്ന വിനീത് തട്ടില്‍ തുടങ്ങി ഓരോ അഭിനേതാക്കളും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ചിത്രം നിര്‍മ്മിക്കുന്നത് ഭാവന സ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Gargi

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago