കൂളിംഗ് ഗ്ലാസ് വെച്ച് ദിലീപ്!! ‘തങ്കമണി’ സെക്കന്റ് ലുക്ക് എത്തി

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തങ്കമണി’. കേരള രാഷ്ട്രീയത്തിനെ പിടിച്ചു കുലുക്കിയ തങ്കമണി സംഭവമാണ് രതീഷ് രഘുനന്ദന്‍ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

എണ്‍പതുകളുടെ ലുക്കില്‍ കൂളിംഗ് ഗ്ലാസ് വെച്ച് നില്‍ക്കുന്ന ദിലീപാണ് പുതിയ പോസ്റ്ററിലുള്ളത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് തങ്കമണിയുടെ നിര്‍മ്മാണം.

നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ, തമിഴില്‍ നിന്ന് ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ഛായാഗ്രഹണം – മനോജ് പിള്ള, എഡിറ്റര്‍ – ശ്യാം ശശിധരന്‍, സംഗീതം – വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സുജിത് ജെ നായര്‍, സൗണ്ട് ഡിസൈനര്‍ – ഗണേഷ് മാരാര്‍, മിക്‌സിംഗ് – ശ്രീജേഷ് നായര്‍, കലാസംവിധാനം – മനു ജഗത്, മേക്കപ്പ് – റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – അരുണ്‍ മനോഹര്‍, സ്റ്റണ്ട് – രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, ഗാനരചന – ബി ടി അനില്‍ കുമാര്‍, പ്രോജക്ട് ഡിസൈനര്‍ – സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മോഹന്‍ ‘അമൃത’, പ്രോജക്ട് ഹെഡ് – സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – മനേഷ് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് – ശാലു പേയാട്, ഡിസൈന്‍ – അഡ്‌സോഫ്ആഡ്‌സ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് – ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, മാര്‍ക്കറ്റിംഗ്, & വിതരണം – ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Anu

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

9 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

11 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

39 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago