പ്രണയിച്ച് ദിലീപും നീതയും!! തങ്കമണിയിലെ വീഡിയോ ഗാനമെത്തി

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് തങ്കമണി. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ യഥാര്‍ഥ സംഭവമാണ് രതീഷ് സിനിമയാക്കുന്നത്. ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ചിത്രം. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കാതിലീറന്‍ പാട്ടു മൂളും എന്ന ഗാനമാണ് പുറത്തെത്തിയത്.

ബിടി അനില്‍കുമാര്‍ എഴുതിയ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വി ദേവാനന്ദ്, മൃദുല വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് ഡ്രീം ബിഗ് ഫിലിംസ് ആണ് തങ്കമണി തിയറ്ററുകളിലെത്തിക്കുന്നത്.

ഇന്ദ്രന്‍സ് നായകനായ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റര്‍ ശ്യാം ശശിധരന്‍, ഗാനരചന ബി ടി അനില്‍ കുമാര്‍, സംഗീതം വില്യം ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജെ നായര്‍, പ്രൊജക്ട് ഡിസൈനര്‍ സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോഹന്‍ ‘അമൃത’, സൗണ്ട് ഡിസൈനര്‍ ഗണേഷ് മാരാര്‍, മിക്‌സിംഗ് ശ്രീജേഷ് നായര്‍, കലാസംവിധാനം മനു ജഗദ്, മേക്കപ്പ് റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, സ്റ്റണ്ട് രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് ശാലു പേയാട്, ഡിസൈന്‍ അഡ്‌സോഫ്ആഡ്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

2 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

4 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

31 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago