താത്വിക അവലോകനം ഒ ടി ടിയില്‍ എത്തി: സന്തോഷം പങ്കുവെച്ച് സംവിധായകന്‍

ജോജു ജോര്‍ജ്ജ് പ്രധാന കഥാപാത്രമായി, കേരള രാഷ്ട്രീയത്തിന്റെ സറ്റൈര്‍ രൂപമായി ഒരുങ്ങിയ കോമഡി ചിത്രം ഒരു താത്വിക അവലോകനം ഒ.ടി.ടിയില്‍ എത്തി. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരലേയ്ക്ക് എത്തിയിരിക്കുന്നത്. ഡിസംബര്‍ 31ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.

അഖില്‍ മാരാര്‍ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രം യോഹന്‍ പ്രൊഡക്ഷന്റെ ബാനറിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഒ ടി ടി റിലീസിനെ കുറിച്ച് സംവിധായകനും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. തിയേറ്ററില്‍ ചിത്രം കാണാന്‍ മറന്നവര്‍ ചിത്രം ഒ ടി ടിയില്‍ കാണണമെന്നും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഖില്‍ മാരാരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഏറെക്കാലത്തെ സ്വപ്നം ലക്ഷ്യമാക്കി നടന്ന യാത്രയുടെ മറ്റൊരു പൂര്‍ണ്ണത…
താത്വിക അവലോകനം ദാ ഇപ്പൊള്‍ മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം…
തിരക്കുകള്‍ മൂലം തീയേറ്ററില്‍ കാണാന്‍ കഴിയാത്തവര്‍ തീര്‍ച്ചയായും കാണുക..
അനുഗ്രഹിക്കുക..വിമര്‍ശിക്കുക..
അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുക..

നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന സിനിമ കൂടിയാണിത്.

നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.
ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Rahul

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago