ഇപ്പോഴും ശബ്ദം തീരെ ഇല്ല!! എഐ വഴി ആരോഗ്യാവസ്ഥ പങ്കിട്ട് താര കല്യാണ്‍

മലയാളത്തില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി താര കല്യാണ്‍. മിനിസ്‌ക്രീനിലും സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയ താരമാണ്. അഭിനയത്തില്‍ മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താര കല്ല്യാണ്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മകള്‍ സൗഭാഗ്യയും ചെറുമകള്‍ സുദര്‍ശനയും സോഷ്യലിടത്തെ താരങ്ങളാണ്. എന്നാല്‍ അടുത്തിടെയായി സൗഭാഗ്യ അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കാറുള്ളത്. അടുത്തിടെ അമ്മയ്ക്ക് സര്‍ജറിയാണെന്ന് താരം പങ്കുവച്ചിരുന്നു. അമ്മയ്ക്ക് ശബ്ദം നഷ്ടമായിരിക്കുന്നെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥ പങ്കിട്ടിരിക്കുകയാണ് താര കല്ല്യാണ്‍. വോയ്‌സ് സര്‍ജറിയ്ക്ക് ശേഷ് വിശ്രമത്തിലാണ് താരം. സര്‍ജറി കഴിഞ്ഞിട്ട് രണ്ടാഴ്ചയായി, പക്ഷേ ഇപ്പോഴും ശബ്ദം തീരെ ഇല്ലെന്ന് താര പറയുന്നു. എ ഐ വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വീഡിയോ എടുക്കണമെന്ന് ആഗ്രഹവും താര കല്യാണ്‍ പങ്കിടുന്നുണ്ട്.

താര കല്യാണിന് സ്പാസ്‌മോഡിക് ഡിസ്ഫോണിയ എന്ന രോഗമാണ് താരത്തിനെ ബാധിച്ചിരിക്കുന്നത്. ഡോക്ടറും താരയുടെ അവസ്ഥയെക്കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ശബ്ദം തിരികെ കിട്ടാന്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ വരെ സമയമെടുക്കും. എന്നാലും പേടിക്കേണ്ടതില്ല. ശബ്ദം ഉറപ്പായും തിരികെ വരും. ചില രോഗികളില്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ പറയുന്നുണ്ട്.

സാധാരണ ഗതിയില്‍ രോഗത്തിന് ചികിത്സ ബോട്ടോക്‌സ് ആണ്. അത് വോക്കല്‍ കോഡിലേക്ക് ഇന്‍ജെക്റ്റ് ചെയ്യുകയാണ്. എന്നാല്‍ ആറുമാസത്തില്‍ കൂടുതല്‍ അതിന്റെ ഫലം കിട്ടാന്‍ പ്രയാസമാണ്. സര്‍ജറി ചെയ്യാന്‍ ഭയമുള്ളവരുണ്ടെന്നും താര കല്യാണ്‍ പറയുന്നു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago