അമ്മയ്ക്ക് ശസ്ത്രക്രിയ! എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്ന് സൗഭാഗ്യ, എന്തുപറ്റിയെന്ന്് ആരാധകര്‍

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടി താരാ കല്ല്യാണിന്റേത്. അമ്മയും മകളും ചെറുമകളുമെല്ലാം താരങ്ങളുമാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണുള്ളത്. ഡാന്‍സറും അഭിനേത്രിയുമാണ് സുബ്ബലക്ഷ്മിയും മകള്‍ താരാകല്ല്യാണും, താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയും.

ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയാളാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് സൗഭാഗ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. കുടുംബ വിശേഷങ്ങള്‍ എല്ലാം സൗഭാഗ്യ സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലിയ ഒരു കുടുംബത്തിന്റെ എല്ലാവിധ പ്രാര്‍ത്ഥനയും തങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അറിയാം എന്നുമാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.

അതേസമയം അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തിയിട്ടുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല എന്നും ഞങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും അമ്മയുടെ ഒപ്പം ഉണ്ട് എന്നുമാണ് ആരാധകര്‍ പറയുന്നത്.

അമ്മയ്ക്ക് മൈനര്‍ സര്‍ജറി ആയിരിക്കും എന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഒന്നും സൗഭാഗ്യ പങ്കുവച്ചിട്ടില്ല. സുദര്‍ശനയെ എടുത്തു നില്‍ക്കുന്ന അമ്മയുടെ ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിട്ടുള്ളത്. ആരാധകര്‍ എല്ലാം ആശംസകളും പ്രാര്‍ഥനകളും നേരുന്നുണ്ട്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago