അനൂപ്- അര്‍ജുന്‍ കൂട്ടുകെട്ടിലെത്തിയ തട്ടാശ്ശേരി കൂട്ടം ഒടിടിയിലേക്ക്

നടന്‍ ദിലീപിന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശേരിക്കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സി ന്റെ ബാനറില്‍ ദീലീപ് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നിര്‍മ്മിച്ചത്. ജിയോ പി.വിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം ഉടന്‍ ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സീ 5 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 23 ന് ചിത്രം ഒടിടിയിലെത്തും. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനാകുന്നത്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വി. സാജന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുമ്പോള്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍്രവ്വഹിക്കുന്നത് ശരത്ചന്ദ്രന്‍ ആറാണ്.

ഗാനരചന നിവഹിച്ചിരിക്കുന്നത് കെ. ഹരി നാരായണനും രാജീവ് ഗോവിന്ദനും സഖി എല്‍സയും ചേര്‍ന്നാണ്. അജി കുറ്റിയാനിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദാണ് നിര്‍വ്വഹിക്കുന്നത്.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

20 mins ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

1 hour ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

10 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago