അനൂപിന്റെ ആദ്യ സംവിധാനം, തട്ടാശേരിക്കൂട്ടം നാളെ തിയേറ്ററുകളില്‍- ദിലീപ് അതിഥി വേഷത്തില്‍?

നടന്‍ ദിലീപിന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശേരിക്കൂട്ടം. ഗ്രാന്‍ഡ് പ്രൊഡക്ക്ഷന്‍സി ന്റെ ബാനറില്‍ ദീലീപ് തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം നിര്‍മ്മിക്കുന്നത്. ജിയോ പി.വിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്.

അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനാകുന്നത്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഈ ചിത്രത്തില്‍ ദിലീപ് ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടോ എന്ന സംശയം ആരാധകര്‍ കുറെ നാളായി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സംവിധായകന്‍ അനൂപ്.സിനിമയില്‍ ഉള്ള സസ്പെന്‍സുകള്‍ അത് തീയേറ്ററില്‍ വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ കണ്ടറിയേണ്ടതാണെന്നാണ് അനൂപിന്റെ വിശദീകരണം. ദിലീപ് നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് തന്നെ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് ഈ സിനിമ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും അനൂപ് പറയുന്നു.

സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വി. സാജന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുമ്പോള്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്ര്‍വ്വഹിക്കുന്നത് ശരത്ചന്ദ്രന്‍ ആറാണ്. ഗാനരചന നിവഹിച്ചിരിക്കുന്നത് കെ. ഹരി നാരായണനും രാജീവ് ഗോവിന്ദനും സഖി എല്‍സയും ചേര്‍ന്നാണ്. അജി കുറ്റിയാനിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദാണ് നിര്‍വ്വഹിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങില്‍ മീനാക്ഷി ക്യാമറ കണ്ണുകളുടെ പ്രധാന ആകര്‍ഷണമായിരുന്നു.

Gargi

Recent Posts

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

2 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

3 hours ago

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

6 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

11 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

11 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

11 hours ago