ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ ; കേരളത്തിലെ ആമ്പിള്ളേർക്ക് സിക്സ് പാക്ക് വേണ്ട എന്ന തീരുമാനത്തിന് ഇന്നേക്ക് 11 വർഷം

Follow Us :

പയ്യന്നൂർ കോളേജും പ്രണയവുമൊക്കെയായി അയിഷയും വിനോദും മലയാളി മനസ്സിൽ ഇടം നേടിയിട്ട് ഇന്നേക്ക് 11 വർഷം. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥയുമായി വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് എത്തിയത് ഒട്ടനവധി പുതുമുഖതാരങ്ങളുടെയും മലയാള സിനിമയുടെയും ചരിത്രം മാറ്റി കുറിക്കാനായിരുന്നു.

അതിൽ വിനീത് വിജയിക്കുകയും ചെയ്തു. ഇന്നും തട്ടത്തിൻ മറയത്ത് എന്ന സിനിമ മലയാളി പ്രേക്ഷകർ ഒരു നിറപുഞ്ചിരിയോടെയാണ് ഓർത്തെടുക്കുന്നത്. സിനിമയിൽ നായകനായി എത്തിയ നിവിൻ പോളിയുടെയും, സഹനടനായി എത്തിയ അജുവർഗീസിന്റെയുമെല്ലാം തലവര തന്നെ സിനിമ മാറ്റി കുറിച്ച്. അതുകൊണ്ട് തന്നെയാണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയുടെ ഓരോ വാർഷികവും ഈ താരങ്ങൾക്ക് അത്രകണ്ട് സ്പെഷ്യൽ ആകുന്നതും.

സിനിമ റിലീസ് ആയതിന്റെ 11 വർഷം ആഘോഷമാക്കുകയാണ് സിനിമയിലെ താരങ്ങളും സംവിധായകനും. ആ നല്ല നിമിഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രങ്ങളാണ് താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് താരങ്ങൾ പങ്കുവെച്ച ഈ ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്.