ആരാധകരെ ആവേശത്തിലാക്കി പുഷ്പ 2വിന്റെ വമ്പൻ സർപ്രൈസെത്തി!!

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻറെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റ് ആയിരുന്നു പുഷ്പ എന്ന ചിത്രം.ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിച്ച നായക കഥാപാത്രത്തിൻറെ മുഴുവൻ പേര് പുഷ്പരാജ് എന്നായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായ പുഷ്പ2വിന്റെ പ്രൊമോഷണൽ മെറ്റീരിയൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

 

പുഷ്പ എവിടെ എന്ന തലക്കെട്ടിൽ എത്തിയ വീഡിയോയിൽ രണ്ടാംഭാഗത്തിൻറെ പ്ലോട്ടിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്ന ചില സൂചനകളാണ് ഉള്ളത്. തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി പുഷ്പ രക്ഷപെട്ടതായി റിപ്പോർട്ട്, എന്നാണ് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ള ഒരു വോയ്‌സ് ഓവർ. സിനിമയുടെ വിവരങ്ങൾ ഏപ്രിൽ 7 ന് വൈകിട്ട് 4.05 ന് പുറത്തുവിടുമെന്നും പ്രൊമോഷണൽ വീഡിയോയ്‌ക്കൊപ്പം അണിയറക്കാർ പറയുന്നുണ്ട്.

അല്ലു അർജുൻറെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമായ പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാന താരങ്ങളായി എത്തുന്നുണ്ട്.

 

Aiswarya Aishu