Categories: Film News

തമിഴിൽ തിളങ്ങാനൊരുങ്ങി അനശ്വര രാജൻ; പുതിയ ചിത്രത്തിൽ നായകൻ ആരാണെന്നോ?

മഞ്ജു വാര്യർ നായികയായെത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അനശ്വര രാജൻ.ഒത്തിരി സിനിമകളൊന്നും ചെയ്തില്ലെങ്കിലും അനശ്വരയുടെ കഥാപാത്രങ്ങളെല്ലാം നമ്മൾ ഓർത്തുവെയ്ക്കുന്നവയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അനശ്വര നന്നായി ശ്രദ്ധിക്കാറുണ്ട് എന്നു തന്നെ പറയാം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ,മൈക്ക് തുടങ്ങിയ ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

 


ഇപ്പോഴിതാ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. അരങ്ങേറ്റ ചിത്രത്തിൽ നായികയായിട്ടാണ് അനശ്വര എത്തുന്നത്. ചിത്രത്തിൽ അനശ്വരയുടെ നായകൻ ആവുന്നത് ജിവി പ്രകാശ് കുമാർ ആണ്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്ത വർഷം ചിത്രം തിയറ്ററിൽ എത്തും. പിന്നീട് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നതാണ്.

ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ്. ഇവരുടെ ആദ്യത്തെ തിയറ്റർ സിനിമ കൂടിയാണിത്. ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദിവ്യദർശനിയും, ഡാനിയലുമാണ്. സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് മലയാളിയായ ഹിഷാം അബ്ദുൾ വഹാബ് ആണ്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്.

Ajay

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

9 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago