ബാലതാരമായി എത്തി മലയാള സിനിമയിലെ നായികയായി മാറിയിരിക്കുകയാണ് നമുക്ക് എല്ലാം പ്രിയങ്കരിയായ അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ തനിക്ക് നേരെ എത്തുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം. താൻ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ അനുകരിക്കുന്നു എന്നതാണ് പ്രധാന വിമർശനം എന്നാണ് അനിഖ പറയുന്നത്.
ഞാൻഏത് രീതിയിലാണ് നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടേയില്ല. കാഴ്ചയിൽ അൽപ്പം സാമ്യമുണ്ട് എന്നു ചിലരൊക്കെ പറയാറുണ്ട്. പിന്നെ ബേസ് വോയ്സിൽ സംസാരിക്കുന്നത് കൊണ്ടാണ് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണെന്നും അനിഖ പറഞ്ഞു. സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ കൂടുതൽ ഉപയോഗിക്കുന്നു എന്നാണ് എന്നെ കുറിച്ചുള്ള മറ്റൊരു വിമർശനം.
ഞാൻ ആറാം ക്ലാസ് വരെ എറണാകുളത്ത് ചോയ്സ് സ്കൂളിലാണ് പഠിച്ചത്. ആ സ്കൂളിൽ ഇംഗ്ലീഷ് മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നെ തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും അവിടെ പലരോടും ഇംഗ്ലിഷീലാണ് കൂടുതലും സംസാരിക്കുന്നത്. അതിനാലാണ് മലയാളം സംസാരിക്കുമ്പോൾ ഇടയ്ക്ക് ഇംഗ്ലീഷ് വരുന്നത്. അല്ലാതെ ജാഡ കാണിക്കാനല്ലെന്നെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിഖ വ്യക്തമാക്കി
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…