പ്രശസ്ത സംവിധായകൻ എആർ റഹ്മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്. തമിഴ് ചിത്രമായ ‘മിൻമിനി’ക്കു വേണ്ടിയാണ് സംഗീത ഇതിഹാസത്തിന്റെ മകൾ ഖദീജ ഈണമൊരുക്കുക. ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം ആണ് കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രത്തോടൊപ്പം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
‘അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. മധുരസ്വരമുള്ള ഒരു ഗായിക മാത്രമല്ല മികവുറ്റ സംഗീതസംവിധായിക കൂടിയാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന ക്യാപ്ഷനോടു കൂടിയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. താൻ സംഗീതസംവിധാന രംഗത്ത് എത്തുന്ന വിവരം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം വരെ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഇപ്പോൾ ഞാൻ കണ്ടെത്തി എന്നാണ് ആ അഭിമുഖത്തിൽ ഖദീജ പറഞ്ഞത്. നിരവധി പേരാണ് ഖദീജയുടെ പുതിയ തുടക്കത്തിന് ആശംസകൾ നേർന്ന് എത്തുന്നത്
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…