യുവസംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്മുകളിലേക്ക് മലയാളികളുടെ പ്രിയ താരമായ മോഹൻലാൽ ആദ്യമായെത്തുന്ന ചിത്രമാണ്. മലൈക്കോട്ടൈ വാലിബൻ.രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും നിർമ്മാതാക്കളിൽ നിന്ന് അറിയിപ്പൊന്നും പുറത്ത് വിട്ടിട്ടില്ല.
ലൈക്കോട്ടൈ വാലിബനിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളിൽ പല അഭിനേതാക്കളും തങ്ങൾ ഈ ചിത്രത്തിൻറെ ഭാഗമാവുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചിരുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് ബംഗാളി യുവനടിയായ കഥ നന്ദി. കഥ നന്ദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്.
”മോഹൻലാൽ സാറിനൊപ്പം. സ്വപ്നം യാഥാർഥ്യമായ നിമിഷം” എന്നാണ് കഥ നന്ദി. ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…