‘ജയിലര്‍’ റിലീസിന് അവധിയും ഫ്രീ ടിക്കറ്റും പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി!!

ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍. ആഗസ്റ്റ് 10 വ്യാഴാഴ്ചയാണ് ജയിലര്‍ ആഗോളതലത്തില്‍ തിയ്യേറ്ററിലേക്ക് എത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകലോകം ഒരുക്കിയിരിക്കുന്നത്. തമിഴകത്ത് സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ റിലീസ് ഉത്സവമാണ്.

മോഹന്‍ലാല്‍, ജാക്കി ഷ്രോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന അടക്കമുള്ള വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അതിനിടെ ജയിലറിന്റെ ട്രെയിലറും ടീസറും ടൈംസ് സ്‌ക്വയര്‍ ഏരിയയില്‍ പ്രദര്‍ശിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ജയിലര്‍ റിലീസിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈയിലെ പ്രമുഖ കമ്പനി.

ചെന്നൈയിലെ യുഎന്‍എ അക്വാ കെയര്‍ എന്ന സ്ഥാപനമാണ് ചെന്നൈ, ബെംഗളൂരു, ട്രിച്ചി, തിരുനെല്‍വേലി, ചെങ്ങല്‍പേട്ട്, മറ്റുതവണി, അറപാളയം, അളഗപ്പന്‍ നഗര്‍ ബ്രാഞ്ചുകളിലാണ് അവധി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് അവധി കൂടുന്നതിനാലാണ് ആദ്യമേ അവധി പ്രഖ്യാപിച്ചതെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല ടിക്കറ്റും നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

”സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം ജയിലര്‍ റിലീസ് ചെയ്യുന്നതിനാല്‍, ഞങ്ങളുടെ എച്ച്ആര്‍ വകുപ്പിലേക്ക് അവധി അപേക്ഷകള്‍ കുമിഞ്ഞുകൂടുന്നത് തടയാന്‍, ഞങ്ങളുടെ കമ്ബനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഓഗസ്റ്റ് 10 ന് അവധി നല്‍കുമെന്ന് ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുടെ ജീവനക്കാരുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി, അവര്‍ക്കെല്ലാം ഞങ്ങള്‍ സൗജന്യ ജയിലര്‍ മൂവി ടിക്കറ്റ് നല്‍കുന്നതായിരിക്കും’ എന്നാണ് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

”ഞങ്ങളുടെ മുത്തച്ഛന്‍, ഞങ്ങളുടെ അച്ഛന്‍, ഞങ്ങള്‍, ഞങ്ങളുടെ മക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്ക് രജനികാന്ത് മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍,” എന്നും കമ്പനി അധികൃതര്‍ പറയുന്നു.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago