Bigg boss

സിനിമയിൽ അവസരം ആർക്കൊക്കെ? ലാലേട്ടൻ ഒരുക്കിയ സർപ്രൈസിൽ ഞെട്ടി മത്സരാർത്ഥികൾ

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജിത്തു ജോസഫും നിര്മ്മാതാവ് ആന്റണി പെരുമ്പാവൂരും ബിഗ്ഗ്‌ബോസ് വീട്ടിലെത്തിയത്. ബിഗ്ഗ്‌ബോസിലെ മത്സരാര്‍ഥികള്‍ക്ക് ഒരു സുവർണ്ണാവസരവുമായിട്ടായിരുന്നു ഇരുവരും എത്തിയത്. പുതിയ സിനിമയുടെ ഭാഗമായുള്ള ഒരു ഒഡിഷനും കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്. ഓരോരുത്തരെയും രണ്ടുപേർ വീതമുള്ള ടീമായി തിരിച്ച് ബിഗ്ഗ്‌ബോസ് നൽകുന്ന വിഷയം ആക്റ്റ് ചെയ്തു കാണിക്കുക എന്നൊരു ടാസ്ക് പോലെ നൽകിയാണ് ഓഡിഷൻ നടത്തിയത്. അർജുൻ ശ്രീതു, ജിന്റോ ജാസ്മിൻ, സിജോ നോറ, ഋഷി അഭിഷേക് ഇനങ്ങനെയായിരുന്നു തീം തിരിച്ചിരുന്നത്. എല്ലാവരും അടിപൊളിയായി പോർഫോം ചെയ്യുകയും ചെയ്തു. അർജുനും ശ്രീതുവും കമിതാക്കളായും ജാസ്മിൻ ജിന്റോ അച്ഛനും മകളുമായും സിജോയും നോറയും ഭവി വരാനും വധുവുമായും ഋഷിയും അഭിഷേകും സിനിമ പ്രേമികളായും ആക്റ്റ് ചെയ്തു. എന്നാൽ മത്സരാർത്ഥികൾ ആക്റ്റ് ചെയ്തു കൊണ്ട് നിൽക്കുമ്പോഴും തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഗെസ്റ്റുകൾ  ആരാണെന്നോ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ചെയർ ഇട്ട് രണ്ടുപേരും തിരിഞ്ഞിരുന്ന് ഒരു സ്ക്രീൻ വഴിയാണ് മത്സരാർത്ഥികളുടെ പെർഫോമൻസ് കണ്ടത്. അതുകൊണ്ട് തന്നെ ആക്റ്റെല്ലാം കഴിഞ്ഞതിന്‌ ശേഷമുള്ള ആന്റണി പെരുമ്പാവൂരിന്റെയും  ജീത്തു ജോസഫിന്റെയും എൻട്രി മത്സരാർത്ഥികൾക്ക് അമ്പരപ്പ് ആണുണ്ടാക്കിയത്

എൻട്രി ചെയ്ത ഉടനെ ഓരോ മത്സരാര്ഥികള്ക്കും ഹസ്തദാനം ചെയ്‌തെ ശേഷം തങ്ങളാണ് അവിടെ ഇരുന്നതെന്ന് ആന്റണി പെരുമ്പാവൂരും ജിത്തു ജോസഫും പറയുന്നുമുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്ത മത്സരാര്ഥികള്ഡ് പെർഫോമൻസ് നന്നായിട്ടുണ്ട് എന്ന രണ്ടു പേരും പറയുന്നുണ്ട്. അതിനുശേഷം മത്സരരാതികളുമായി ഒരു ചോദ്യോത്തര വേലയും നടന്നിരുന്നു. എന്തുകൊണ്ട് ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ഇത്തരത്തിലൊരു സെലെക്ഷൻ നടത്താനുണ്ടായ കാരണം എന്നതായിരുന്നുവെന്നാണ് നോറയുടെ ചോദ്യം. അവതാരകനായ മോഹൻലാലയന്റെ ഭാഗത്ത് നിന്നുള്ള നിര്ദ്ദേശത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു സെലക്ഷനിലേക്ക് എത്തിയത് എന്നാണ് ആന്റണി പെരുമ്പാവൂർ മറുപടി  നൽകിയത്.

ഏതായാലും ബിഗ്ഗ്‌ബോസിലെ ഏതെങ്കിലുമൊരു മത്സരാര്ഥിക്ക് ഫിനാലെ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും സിനിമയിൽ ഒരു അവസരവും ലഭിക്കുന്നതാണ്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ പറഞ്ഞ ഒരു കാര്യമാണ് മത്സരാർത്ഥികൾക്ക് ഒരു സർപ്രൈസ് നൽകുന്നുണ്ട് എന്ന്. ഏതായാലും മത്സരാർത്ഥികളെ സംബന്ധിച്ചിടത്തോളം വലിയ ഒരു സർപ്രൈസ് തന്നെയായിരുന്നു ലാലേട്ടൻ ഒരുക്കിയത്. ഇനി ആരെയാണ് സെലെക്റ്റ് ചെയ്തിരിക്കുന്നത് എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് കണ്ടെത്താനുള്ളത്. ആരായിരിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കുന്ന കാര്യമല്ല കാരണം എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ച്ത്. ഏതായാലും അർജുനെയും അഭിഷേകിനെയും ജിന്റോയേയുമൊക്കെ സംബന്ധിച്ച് സിനിമ മോഹവുമൊക്കെയായി നടക്കുന്നതുകൊണ്ട്തന്നെ വലിയൊരു അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആരെയാണ് സെലെക്റ്റ് ചെയ്തിരിക്കുന്നതെന്നറിയാൻ ബിഗ്ഗ്‌ബോസ് സീസൺ സിക്സിന്റെ ഗ്രാൻഡ് ഫിനാലെ വരെ കാത്തിരിക്കേണ്ടി വരും. അതേസമയം ബിഗ്ഗ്‌ബോസിൽ വന്നതിനു ശേഷം നിരവധി അവസരരങ്ങൾ മത്സരാർത്ഥികളെ തേടി എത്താറുണ്ട്. സിനിമ എന്ന മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരുപാട് സാധ്യതകൾ ബിഗ്‌ബോസ് വഴി തുറക്കാറുണ്ട്. ബിഗ്ഗ്‌ബോസിന്റെ ആദ്യ സീസണിൽ ടൈറ്റിൽ വിന്നറായിരുന്ന സാബുമോന് ആയിരുന്നു ഇത്തരത്തിൽ ഒരു അവസരം ലഭിച്ചിരുന്നത്. എന്നാൽ ഇത്തരത്തിലൊരു ഫിലിം ഒഡിഷനോ ഒന്നും തന്നെ മുൻ സീസണുകളിൽ  സംഭവിച്ചിരുന്നില്ല. സീസൺ സിക്സില് ഇതാദ്യമായാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു ഓഡിഷൻ പോലെ നടക്കുന്നത്. എല്ലാവരും പെർഫോം ചെയ്യാനായി ബിഗ്‌ബോസ് രണ്ടുപേരെ വീതം സെലക്ട് ചെയ്ത ഒരു ടാസ്ക് പോലെയാണ് മല്സരാര്ഥികൾക് നൽകിയത്. ബിഗ്ഗ്‌ബോസിലൂടെ കഴിഞ്ഞ സീസണിലെ മല്സരാര്ഥികളായ സാഗറും ജുനൈസും പണി എന്ന സിനിമയുടെ ഭാഗമായി കഴിഞ്ഞു. സീസൺ സിക്സില് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കഴിഞ്ഞ ഒരു ദിവസം രണ്ടുപേരും ഹൗസിൽ എത്തുകയും ചെയ്തിരുന്നു. ബിഗ്ഗ്‌ബോസിൽ എത്തിയതിന് ശേഷമാണു തങ്ങൾക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നതെന്നും അവസരം നൽകി ജോജ്ഉം ജോർജ്ജ് വിളിക്കുന്നതെന്നും രണ്ടു പേരും തുറന്നു പറഞ്ഞിരുന്നു.

Suji

Entertainment News Editor

Recent Posts

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

3 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

12 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

28 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

13 hours ago