‘എങ്കിലും ചന്ദ്രികേ’യിലെ ആദ്യ ഗാനം കാണാം!

സുരാജും വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് . എങ്കിലും ചന്ദ്രികേയുടെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇപ്പോഴിതാ ‘എങ്കിലും ചന്ദ്രികേ’യുടെ ടൈറ്റിംൽ സോംഗ് റിലീസ് ചെയ്തിരിക്കുകയാണ് നിർമ്മാതാക്കൾ. ഇഫ്തി സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ഏഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും. ‘ചന്ദ്രിക’ എന്ന ടൈറ്റിൽ റോളിൽ ചിത്രത്തിൽ അഭിനയിക്കുന്നത് നിരഞ്ജന അനൂപാണ്.

സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാൻസിലോസാണ്. എഡിറ്റിംഗ് ലിജോ പോൾ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ഇഫ്തിയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമ കോമഡിയ്ക്ക് പ്രധാന്യമുള്ള സിനിയാവും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

 

Aiswarya Aishu