Bigg boss

ജിന്റോ കപ്പടിക്കാത്തതിന് കാരണം ആരാധകർ; കുറിപ്പ്

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ തുടക്കത്തില്‍ പലരും മണ്ടനെന്ന് വിളിച്ച് കളിയാക്കിയ ജിന്റോ ഇന്ന് സീസൺ സിക്സ് 90 ദിവസത്തോട് അടുക്കുമ്പോഴും ഹൗസിൽ തന്നെയുണ്ട്. തന്നെ മണ്ടെന്ന് വിളിച്ചവരെക്കൊണ്ട് തന്നെ കയ്യടിപ്പിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ വിവാദങ്ങളും ജിന്റോയുടെ കാര്യത്തില്‍ ഒട്ടും കുറവായിരുന്നില്ല. ജിന്റോയുടെ പ്രസ്താവനകളും പ്രവര്‍ത്തികളും അകത്തും പുറത്തും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് താരങ്ങള്‍ക്കിടയില്‍ സാധാരണക്കാരുമായി കണക്ട് ചെയ്യാന്‍ സാധിച്ച താരമാണ് ജിന്റോ. ഒറ്റപ്പെടല്‍ തന്ത്രത്തിലും ജിന്റോയ്ക്ക് വിജയിക്കാന്‍ സാധിച്ചു. പലപ്പോഴും ജിന്റോയെ കൂട്ടം ചേര്‍ന്ന് നേരിട്ടും പരിഹസിച്ചും ജിന്റോയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിക്കെടുക്കാന്‍ അത് കാരണമായി. ഈ സീസണില്‍ വിന്നറാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായാണ് ജിന്റോയെ കണക്കാക്കുന്നത്. ജിന്റോയും ജാസ്മിനും തമ്മിലാണ് നിലവില്‍ മത്സരം നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്.  എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നൊരു കുറിപ്പില്‍ പറയുന്നത് ജിന്റോ ഉറപ്പായും വിന്നര്‍ ആകില്ല എന്നാണ്. അതിന്റെ കാരണം ബിഗ് ബോസ് അല്ല, മറിച്ച് ജിന്റോയുടെ ആരാധകര്‍ തന്നെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ബിഗ്ഗ്‌ബോസ് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്,

ഈ സീസണ്‍ ജിന്റോ ചേട്ടന്‍ കപ്പ് അടിക്കില്ല 100% ഉറപ്പു ആണ് ബിഗ്ബോസ് ഒന്നും അല്ല അതിനു കാരണം മണ്ടന്മാരായ ജിന്റോ ഫാന്‍സ് ആണ്. എന്റെ പൊന്നോ ഇങ്ങനെയും ഉണ്ടോ. അന്ധം ഫാന്‍സിന്റെ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ഒന്ന് കേള്‍ക്കണം.  എല്ലാ എവിക്ഷിലും ജിന്റോ ചേട്ടന്റെ കൂടെ അവിടെ ഉള്ള മറ്റൊരു സഹമത്സരാര്‍ഥിക്ക് വോട്ട് കൊടുക്കുന്ന വെട്ടുക്കിളി കൂട്ടം അവര്‍ക്കു സാമാന്യ ബോധം ഇല്ലേ.വോട്ട് സ്പ്‌ളിറ്റ് അല്ലെ ഉണ്ടാകുന്നേ. ഏറ്റവും വലിയ കോമഡി അതല്ല ഈ ആഴ്ച അവര് തീരുമാനിച്ചിരിക്കുന്നത് ജിന്റോ ചേട്ടനും നോറക്കും വോട്ട് കൊടുക്കാന്‍ ആണ്. നോറക്കു വോട്ട് കൊടുക്കാന്‍ തീരുമാനിച്ച കാരണം ആണ് നോറ തിരിച്ചു വന്നപ്പോള്‍ ജിന്റോ ചേട്ടന്‍ മാത്രം ആണ് നോറയോട് സ്‌നേഹത്തോടെ പെരുമാറിയതു എന്ന്. ഇങ്ങനെയും ഉണ്ടോ കിളി പോയ ഫാന്‍സ. ജിന്റോ ചേട്ടന്‍ എവിക്ട് ആയിട്ടു ബിഗ്ബോസിന്റെ തലയില്‍ കൊണ്ട് ഇടാന്‍ ആരും വരണ്ട. തലയില്‍ ആള്‍ താമസം ഉള്ള ഏതേലും ഫാന്‍ ഉണ്ടേല്‍ അവന്മാരെ പറഞ്ഞു ഒന്ന് മനസ്സില്‍ ആക്കൂ.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജിന്റോയുടെ ഗ്രൂപ്പില്‍ ഞാനുണ്ട് അങ്ങിനെ ഒരു ചര്‍ച്ച അതില്‍ ഇല്ല. നിങ്ങള്‍ നിങ്ങളുടെ നിലവാരം കാണിക്കുന്നു. പിന്നെ. ഒന്ന് ചോദിച്ചോട്ടെ ഈ മറ്റു ആര്‍മിയില്‍ കയറി ചാര പണി ചെയ്യുന്നത് നല്ലതാണോ അന്തസ് ഉള്ളവര്‍ ചെയ്യുന്ന പണിയാണോ.. നാണവും മാനവും തീരെ ഇല്ലാത്തവര്‍ മാത്രമേ അങ്ങിനെ ചെയ്യൂ ഉളുപ്പില്ലാത്ത ടീമുകള്‍ എന്നായിരുന്നു ഒരു കമന്റ്. അതേസമയം തുടർക്കത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരത്തിയായിരുന്നു ജിന്റോ. ജാസ്മിനുമായിട്ടാണ് ഏറ്റവും കൂടുതൽ ജിന്റോ വഴക്കുണ്ടാക്കിയിട്ടുള്ളത് ജാസ്മിനുമായിട്ടാണ്. അതുകൊണ്ട് തന്നെ പുറത്ത് ജാസ്മിന്റെയും ജിന്റോയുടെയും ഫാൻസ്‌ തമ്മിലും വലിയ വാദപ്രതിവാദങ്ങൾ നടത്തുന്നത് പതിവാണ്.  അതേസമയം തന്നെ ജിന്റോ വിന്നരാക്കാൻ പോകുന്നില്ലയെന്നും ബിഗ്ഗ്‌ബോസ് അതിനു അനുവദിക്കില്ലെന്നുമാണ് നേരത്തെ തന്നെ ഒരു വിഭാഗം പ്രേക്ഷകരും പറയുന്നത്. ജിന്റോയുടെ സ്ക്രീൻസ്പസ് മനഃപൂർവ്വം കുറയ്ക്കുകയാണെന്നും ജാസ്മിന് കൂടുതൽ പരിഗണന നൽകുന്നുണ്ട് എന്നും പറയുന്നവരുമുണ്ട്.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago