പോര് ഷാരൂഖും പ്രഭാസും മോഹൻലാലും തമ്മിൽ; ക്രിസ്മസിനെത്തുന്നത് വമ്പൻ ചിത്രങ്ങൾ

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജവാന്റെ വൻ വിജയത്തിനു പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയിലാണ് ഷാരൂഖിനറെ ഡങ്കി പ്രേക്ഷക ശ്രദ്ധയിലുള്ളത്. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ പുതിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡങ്കിക്ക്. തപ്‍സിയാണ് ഡങ്കിയില്‍ നായികയായി എത്തുന്നത്. ദിയാ മിര്‍സ, ബൊമൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, സതിഷ് ഷാ, പരിക്ഷിത് സാഹ്‍നി, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പം വിക്കി കൗശല്‍ അതിഥി വേഷത്തിലും ഡങ്കിയിലുണ്ട്.സെപ്‍തംബര്‍ 28ന് റിലീസ് തീരുമാനിച്ച ചിത്രമായിരുന്നു സലാര്‍. എന്നാല്‍ റിലീസ് മാറ്റിയെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സെപ്‍തംബര്‍ 22ന് സലാര്‍ റിലീസ് ചെയ്യുമെന്ന് തിയറ്ററുകാര്‍ക്ക് നിര്‍മാതാക്കള്‍ കത്തയച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കെജിഎഫ് എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്നു എന്നതാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സലാറിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യൻ ബോക്സ് ഓഫീസില്‍ സൂപ്പര്‍ താരങ്ങള്‍ പോരാട്ടത്തിനെത്തുമെന്ന് വ്യക്തമാകുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹൻലാലും അക്കൂട്ടത്തിലേക്ക് ചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ 21ന് മോഹൻലാലിന്റെ പുതിയ ചിത്രം നേര് റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സംവിധാനം ജീത്തു ജോസഫാണ്. മോഹൻലാലിന്റെ ഒരു കോര്‍ട്ട് ഡ്രാമ ചിത്രമായിട്ടാണ് നേര് എത്തുക. അതെ സമയം അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘ ഓസ്ലറം ക്രിസ്മസിനെത്തും.

മെഡിക്കൽ പശ്ചാത്തലത്തില്‍ ഉള്ള  ഒരു ക്രൈം ത്രില്ലര്‍ സിനിമയായാണ് ‘അബ്രഹാം ഓസ്‍ലര്‍’ ഒരുക്കുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് മുന്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരുന്നത്.ജയറാമിന് ഒരു വമ്പന്‍ തിരിച്ചുവരവ് മലയാളത്തില്‍ ലഭിച്ചേക്കുമെന്ന് കരുതുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തും.പോലീസ് വാഹനത്തില്‍ നിന്നും കൈയ്യിലൊരു തോക്കുമായി ഇറങ്ങി ഓടിവരുന്ന ജയറാമിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മിഥുന്‍ റിലീസ് പ്രഖ്യാപിച്ചത്. ജയറാം ഇപ്പോൾ മലയാളത്തില്‍ ഏറെ സെലക്റ്റീവ് ആണ്. മലയാളത്തിനേക്കാള്‍ അദ്ദേഹം അഭിനയിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലുമാണ്.സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ ജയറാമിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‍ലറും ത്രില്ലര്‍ ആണ്.ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇത് യാഥാര്‍ഥ്യമെങ്കില്‍ ചിത്രത്തിന്‍റെ മൂല്യമുയര്‍ത്തുന്ന ഘടകമായിരിക്കും അത്.

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

45 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago