‘സിനിമ പൊളിറ്റിക്കലി കറക്ടായിരിക്കണം’; മനുഷ്യത്വവിരുദ്ധതയെ ന്യായീകരിക്കരുതെന്ന് ശ്രുതി രാമചന്ദ്രൻ

ചുരുക്കം ചില സിനിമകാലിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഇഷ്ടപെട്ട നടിയാണ് ശ്രുതി രാമചദ്രൻ. സിനിമയെ കുറിച്ച ശ്രുതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെറും  എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് താന്‍ കരുതുന്നില്ലെന്നും സിനിമ വളരെ ശക്തമായ മാധ്യമമാണെന്നും നടി ശ്രുതി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മലയാളത്തിൽ വിപണി സാധ്യത മുന്നിൽ കണ്ടുകൊണ്ട് മാസ്സ് മസാല കൊമ്മേർഷ്യൽ പടങ്ങൾ വരുന്നില്ല എന്ന അഭിപ്രായങ്ങൾക്കിടെയാണ് ശ്രുതിയുടെ വാക്കുകൾ.സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ടെന്നും താരം പറഞ്ഞു.    കൃത്യമായ പൊളിറ്റിക്കല്‍ കറക്ടനെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടതെന്നും സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുതെന്നും താരം പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷമാണ് തനിക്ക് നല്ല രീതിയില്‍ ആളുകളെ മനസിലാക്കാന്‍ സാധിച്ചത് എന്നും  തന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചുവെന്നും ശ്രുതി പറഞ്ഞു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യാനാകാണ് ശ്രമിക്കേണ്ടത് നമ്മൾ ശ്രമിക്കേണ്ടതെന്നും . നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് ത്ന്റെ  വിശ്വാസമെന്നും കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ  സഹായിച്ചു എന്ന തോന്നലുണ്ടെന്നും താരം വ്യക്തമാക്കി. ആര്‍ക്കിടെക്ചര്‍ എന്നത് ചെറിയ ലോകമാണെന്ന് സിനിമയില്‍ എത്തിയതിന് ശേഷം തന്‍ തിരിച്ചറിഞ്ഞു എന്നും. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്ര തന്നെ ആള്‍ക്കാരുമായി ഇടപെടുന്നു, പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.എല്ലാം തന്നെ  എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ട് എന്നും  ശ്രുതി പറഞ്ഞു.

ഒരു വ്യക്തിയെന്ന നിലയില്‍ സിനിമ എങ്ങനെ മാറ്റി എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.സ്വാതന്ത്ര്യം, സന്തോഷം എന്നിവയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് സ്വാതന്ത്ര്യമാണ് സന്തോഷം എന്നായിരുന്നു ശ്രുതിയുടെ മറുപടി. അഭിനയവും തിരക്കഥാ രചനയും കടന്ന് സംവിധാനത്തിലേക്ക് കടക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അങ്ങനെയൊരു പ്ലാനില്ല. ചിലപ്പോള്‍ സംഭവിച്ചേക്കാം എന്നാണ് ശ്രുതി പറഞ്ഞത്. ഫ്രാന്‍സിസ് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ അസിസ്റ്റ് ചെയ്യാം എന്നൊരു പ്ലാനുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ സാധിച്ചുവെന്ന് മനസിലായത് എപ്പോഴാണെന്നും ശ്രുതി പറയുന്നുണ്ട്. പ്രേക്ഷകർക്ക് തന്നെ ഇഷ്ടമായിത്തുടങ്ങിയത് കാണെക്കാണെ എന്ന സിനിമ മുതലാണെന്നാണ് ശ്രുതി പറയുന്നത്. അതുവരെ സണ്‍ഡെ ഹോളിഡെയിലെ തേപ്പുകാരി ഇമേജായിരുന്നു. കാണെക്കാണെയ്ക്ക് പിന്നാലെ മധുരം എന്ന സിനിമ  കൂടി വന്നു. അതോടെ സിനിമ തനിക്ക് കംഫര്‍ട്ടബിളായി തോന്നി തുടങ്ങി എന്നും  പിന്നെ ചെയ്ത സിനിമകളെല്ലാം വളരെ മികച്ച അനുഭവങ്ങളാണെന്നും ശ്രുതി പറയുന്നു.  വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച നടിയാണ് ശ്രുതി രാമചന്ദ്രന്‍. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലൂടേയും സിനിമയില്‍ സാന്നിധ്യമായി മാറാന്‍ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകിയായ ശ്രുതി അധ്യാപികയായിരുന്നു. ആര്‍ക്കിടെച്കറില്‍ നിന്നുമാണ് ശ്രുതി നൃത്തത്തിലേക്കും അധ്യാപനത്തിലേക്കും സിനിമയിലുമെത്തുന്നത്. നിരവധി സിനിമകളാണ് ശ്രുതിയുടെതായി അണിയറയിലുള്ളത്. സുരേഷ് ഗോപി നായകനാകുന്ന ജെ.എസ്.കെ, മാരിവില്ലിന്‍ ഗോപുരങ്ങള്‍, നടന്ന സംഭവം തുടങ്ങിയ സിനിമകളാണ് ശ്രുതിയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്.

Sreekumar

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

5 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

6 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

6 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

7 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago