തെന്നിന്ത്യൻ താരം ഹൻസിക മോട്വാനി വിവാഹിതയാവുന്നു എന്ന വാർത്ത കുറച്ച് ദിവസം മുന്നെ വന്നിരുന്നു. എന്നാൽ താരത്തിന്റെ വരൻ ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വരൻ ആരെന്ന് വെളിപ്പെടുത്തിയത്. മുംബൈയിലെ പ്രമുഖ വ്യവസായിയും തന്റെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ.
സുഹൈൽ കതൂരിയ ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് ഹൻസികയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഹൻസികയും സുഹൈലും രണ്ടു വർഷമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നുണ്ട്. ഇവരുടെ ഈ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ വെച്ചാണ് രാജകീയ പ്രൗഡിയിലുള്ള വിവാഹം നടക്കുക.
അടുത്തമാസം രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹച്ചടങ്ങുകൾക്ക് തുടക്കമാവും. ഡിസംബർ മൂന്നിന് മെഹന്ദി-സംഗീതാഘോഷവും നാലിന് ഹാൽദിയും തൊട്ടടുത്ത ദിവസം വിവാഹവും നടക്കും. ഇരുവരുടെയും കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തിയ താരമാണ്.അല്ലു അർജുന്റെ കൂടെ ദേശമുദുരു എന്ന ചിത്രത്തിലുടെയാണ് ഹൻസിക തെന്നിന്ത്യൻ സിനിമ രംഗത്ത് സജീവമായത
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…