വിവാഹദിനത്തില്‍ പല സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഉത്തരേന്ത്യയിലെ ഇത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന ചടങ്ങുകളിലൊന്നാണ് വിവാഹം. വിവാഹ ചടങ്ങുകള്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും ബാന്‍ഡുകളുടെയും മേളകളുടെയും ആകെ ആഘോഷമാണ്. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരന് കുതിരപ്പുറത്ത് വരുന്ന ചടങ്ങ് സാധാരണമാണ്. അത്തരമൊരു സാഹചര്യത്തില്‍ കുതിര ഓടിപ്പോയാല്‍ എന്ത് ചെയ്യും? വിവാഹത്തിന് കുതിരപ്പുറത്ത് എത്തിയ വരനേയും കൊണ്ട് കുതിര ഓടി.
വരനൊപ്പം കുതിരപ്പുറത്ത് ആളുകള്‍ വിവാഹ വേദിയില്‍ എത്തുന്നു. ഇതിന് ശേഷമുള്ള ചെറിയ ചടങ്ങുകളും വീഡിയോയില്‍ കാണാം. പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. പടക്കങ്ങളുടെ ശബ്ദം കേട്ട് ഭയന്ന് കുതിര ഓടിപ്പോകുന്നു. കുതിരപ്പുറത്തിരുന്ന വരന് ഇറങ്ങാന്‍ പോലും സമയം നല്‍കിയില്ല.
അധികം താമസിയാതെ കുതിര അവിടെ നിന്നും ഓടിപ്പോയി. തിരക്കും ബഹളവും കാരണം കുതിര വല്ലാതെ അസ്വസ്ഥനായിരുന്നു. അതിനിടയിലാണ് പടക്കം പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നത്. കുതിരയെ നോക്കുന്നയാള്‍ അതിനെ പിന്തുടരാന് ശ്രമിച്ചെങ്കിലും വേഗത കാരണം നിര്‍ത്താനായില്ല.
വീട്ടുകാരും നാട്ടുകാരും കുതിരയുടെ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. ഇനി എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും സ്തംഭിച്ചു നില്ക്കുന്നു. എന്തായാലും വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ പൊട്ടിച്ചിരിയിലാണ്.