ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ പച്ച വെള്ളം കുടിച്ചു ജീവിച്ചത് ദിവസങ്ങളോളം , കസബ നടി വിവരിക്കുന്നു

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളി പ്രേക്ഷകരില്‍ ഇടംപിടിച്ച താരമാണ് നടി നേഹ സക്‌സേന. ശേഷം മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോള്‍ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തില്‍ താരം തന്റെ ഭൂതകാലത്തെ ഓര്‍ത്തെടുക്കുന്നതാണ്. ഒപ്പം നാളിത്രയും അനുഭവിച്ച ദുരിത ജീവിതവുംഅഭിമുഖത്തില്‍ താരത്തിന്റെ കണ്ണുകളും നിറയുന്നുണ്ട്. ശബ്ദമിടറിയും വികാരാധീനയായുമാണ് നേഹ തന്റെ മുന്‍കാല ജീവിതം ഓര്‍ത്തെടുത്ത് പറയുന്നത്. വിധി തനിക്ക് അച്ഛനെ കാണാനുള്ള അവസരം നിഷേധിച്ചുവെന്ന് താരം പറയുന്നു. വീട്ടില്‍ കുടുംബനാഥനായി ആരും തന്നെ ഇല്ലായിരുന്നു, അമ്മയായിരുന്നു ബലം. ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്ന ഒന്‍പതു ദിവസം അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞിരുന്നതെന്നും നേഹ നിറകണ്ണുകളോടെ പറയുന്നു. മുതിര്‍ന്നപ്പോള്‍ അമ്മക്ക് എല്ലാം നേടിക്കൊടുത്തതിലുള്ള സന്തോഷം തനിക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണെന്നും നേഹ പറയുന്നു. ജീവിതത്തില്‍ വിജയിക്കാന്‍ ഇതുവരെ കുറുക്കുവഴികള്‍ തേടി പോയിട്ടില്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.  മുതിര്‍ന്നപ്പോള്‍ അമ്മക്ക് എല്ലാം  നേടി കൊടുക്കുന്നതിൽ ആയിരുന്നു സന്തോഷം. ഗ്ലാമര്‍ വേഷങ്ങളിലുള്‍പ്പെടെ തിളങ്ങിയ താരത്തിന്റെ വേദന നിറഞ്ഞ തന്റെ ഭൂതകാലവും അമ്മയുടെ സനേഹത്തേയും കുറിച്ചൊക്കെ വാചലയാകുന്നതിനിടെയാണ് പെട്ടന്ന് താരം കരഞ്ഞും ഇടറിയും വികാരധീനയായാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറന്നത്. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. അമ്മയോട് പറയാതെയാണ് മോഡലിംഗ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചത്.ജീവിതത്തില്‍ വിജയിക്കാന്‍ കുറുക്കുവഴികള്‍ തേടിയിടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോള്‍ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ കൂട്ടിചേര്‍ത്തു.പഞ്ചാബ് സ്വദേശിയാണ് നേഹ. അപകടത്തില്‍ പെട്ട് നേഹ ജനിക്കും മുന്‍പേ ആയിരുന്നു അച്ഛന്റെ മരണം. മമ്മൂട്ടി ചിത്രം ‘കസബ’യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നേഹ സക്‌സേന. പിന്നീട് മോഹന്‍ലാല്‍ ചിത്രം ‘മുന്തിരി വളളികള്‍ തളിര്‍ക്കുമ്ബോള്‍’, അക്‌സര്‍ അലിയുടെ ‘ജീംബൂംബാ’, ‘സഖാവിന്റെ പ്രിയ സഖി’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നേഹ.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

49 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago