സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തായാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ‘ലവ്,തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രണ്ടുപേരും വീണ്ടും ഒന്നിക്കുന്നത്. ആഷിഖ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു.
” ഖാലിദ് റഹ്മാൻ എന്താ അന്റെ മൈൻഡ് ..?? ലവിന്റെയും തല്ലുമാലയുടെയും വൻ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് ആഷിഖ് എഫ്ബിയിൽ കുറിച്ചത്. കുറിപ്പിനോടൊപ്പം ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രവും ആഷിഖ് ഉസ്മാൻ പങ്കുവച്ചു.
ലവ് എന്ന സിനിമയാണ് ഈ കോമ്പോയിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. രജിഷ വിജയനും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ലൗ.ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശൻ ആണ് നായിക. ലുക്മാൻ, ഷൈൻ ടോം ചാക്കോ,ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ, നീമ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് തല്ലുമാല. മണവാളൻ വസിം ആയി ടൊവീനോ എത്തിയപ്പോൾ ബീപാത്തു ആയി കല്യാണി.
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്ക്ക് മുന്പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…