ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായക നടനായി മാറിയ താരമാണ് ജോജു ജോർജ്. സംവിധായകൻ ലാൽജോസ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ പൊള്ളാച്ചിയിൽ എത്തിയ കാര്യം പറയുകയാണ് . റൂമില്ലാതെ പൊള്ളാച്ചി ചന്തയിൽ ജോജു കിടന്നിട്ടുണ്ടെന്ന് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
‘ഒരു സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാൻ ജോജു ജോർജ് പൊള്ളാച്ചിയിൽ വന്നിരിന്നു. അന്ന് താമസിക്കാൻ ഒരു റൂമെടുക്കാൻ കയ്യിൽ പൈസ ഇല്ലാതെ, രാത്രിയിൽ പൊള്ളാച്ചി ചന്തയിൽ ജോജു കിടന്നിട്ടുണ്ട്. അതി രാവിലെ കാളകൾ ചന്തയിൽ എത്തും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് കുറഞ്ഞത് മൂന്ന് രൂപയോ മറ്റോ കൊടുക്കണം. അന്ന് ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്നുറങ്ങി, അതിരാവിലെ അവിടുത്തെ പൈപ്പിൽ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് ജോജു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച തന്റെ നല്ലൊരു ഷർട്ട് ഇട്ട് ഓഡിഷന് ഫ്രഷായി വന്നിരുന്നു, ഏതോ ബെൻസിൽ വന്നിറങ്ങിയ ആളാണെന്ന ഭാവത്തിൽ ഓഡിഷന് പോയി നിന്നത് എനിക്കറിയാം. ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ് ലാൽജോസ് പറഞ്ഞത്.
ജോജുവിന്റെ അവസാനം തിയേറ്ററിൽ ഇറങ്ങിയ ചിത്രം ഇരട്ടയാണ് . അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ചേർന്ന് ഒരുക്കിയ ഇരട്ട യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണനാണ്. മികച്ച പ്രതികരണമാണം ലഭിച്ച സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…