ടൈഗറിന്‍റെ സ്വന്തം മണി; ടൈഗർ നാഗശ്വര റാവുവിലെ ഗായത്രി ഭരദ്വാജിന്‍റെ കാരക്റ്റർ പോസ്റ്റര്‍ പുറത്ത്

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കഥാപാത്രത്തിന്‍റെ കാരക്റ്റർ പോസ്റ്റര്‍ പുറത്തിറങ്ങി. ഗായത്രി ഭരദ്വാജ് അവതരിപ്പിക്കുന്ന മണി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വെബ് സീരീസുകളിലൂടെയും മറ്റും ശ്രദ്ധേയയായ ഗായത്രിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളുംട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

 

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായര്‍, ഹരീഷ് പെരടി, നാസര്‍ തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

Revathy

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago