സോഷ്യൽ മീഡിയ മുഴുവൻ ദളപതി 67 മയമാണെന്ന് തന്നെപറയാം. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി 67-ന്റെ ടൈറ്റിൽ ഇന്ന് വൈകുന്നേരം 5മണിയ്ക്ക് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിൽ വിജയിയുടെ രൂപം ഇതായിരിക്കുമെന്ന് പറഞ്ഞ് ഒരു പോസ്റ്റർ സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിന് കാരണം ആ പോസ്റ്റർ പങ്കിട്ടിരിക്കുന്നത് ലോകേഷ് കനകരാജാണ്.
ദളപതി 67ലെ നായകനായ വിജയുടെ രൂപമാണ് പോസ്റ്ററിലുള്ളത്.രക്തത്തുള്ളികൾ കൊണ്ട് വരച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പുറത്ത് വന്ന പോസ്റ്ററിൽ നായകന്റെ മുഖം ഡിസൈൻ ചെയ്തിരിക്കുന്നത്.മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന ചിത്രമാണിത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ദളപതി 67 നിർമിക്കുന്നത്.ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന വാർത്തയും ഇന്നെത്തിയിരുന്നു.
തൃഷയാണ് ദളപതി 67ൽ നായികയായി എത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് വിജയും തൃഷയും ഒന്നിക്കുന്നത്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 2ന് ആരംഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…