ബിജെപി ജനങ്ങളുടെ പാർട്ടി ആണെങ്കിൽ അതിനൊപ്പം നിൽക്കുമെന്ന് എം.ബി പത്മകുമാർ

വിവാദ ചിത്രമായ ദ കേരള സ്റ്റോറി എന്ന സിനിമ തിയേറ്ററിൽ പോയി കാണണം എന്ന് പറഞ്ഞ പോസ്റ്റിന് താഴെ മോശം കമന്റുകൾ എത്തിയതിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ എം.ബി പത്മകുമാർ. തന്നെ സങ്കീ എന്ന് വിളിക്കുന്നവർക്കുള്ള മറുപടി കൂടി കൊടുത്താണ് പത്മകുമാർ ഫെയ്സ്ബുക്കിൽ എത്തിയിരിക്കുന്നത്. തനിക്ക് വന്ന ചില കമന്റുകൾ എടുത്തു പറഞ്ഞണ് താരം ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചെത്

കളിഞ്ഞ ദിവസം കേരള സ്റ്റോറി ഞാൻ കണ്ടിരുന്നു. അതിൽ ഒരു മതവിഭാഗത്തിനെയും മോശമായി പറയുന്നില്ല. അടുത്തിടെ നമ്മളുടെ കേരളത്തിൽ നടന്ന സംഭവം, പെൺകുട്ടികളുടെ ജീവിതത്തിൽ നടന്ന കഥയാണ് അതിൽ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ കേരളത്തിൽ നടന്ന കാര്യങ്ങളാണ്. അവരുടെ പിന്നാമ്പുറ കാഴ്ചകൾ അവര് അന്വേഷിച്ച് കണ്ടെത്തിയതായിരിക്കും, അതിന് തെളിവുകൾ ഉണ്ടല്ലോ. എന്നാൽ 32,000 എന്ന് പറയുന്ന അതിലെ കണക്കുകൾ സത്യമാണെന്ന് എനിക്കും തോന്നുന്നില്ലെന്നും താരം പറഞ്ഞു.

കമന്റുകളിൽ പലരും എന്നെ വിഡ്ഢി, മണ്ടൻ, മരമണ്ടൻ, വിവരമില്ലാത്തവൻ എന്നൊക്കെ വിളിച്ചിരിക്കുകയാണ്. ഞാനൊരു വിഡ്ഡിയാണ്, മണ്ടനാണ്, വിവരമില്ലാത്തവനാണ് എന്നൊക്കെ എനിക്ക് തോന്നുന്നത് എനിക്ക് കിട്ടിയ വലിയൊരു അനുഗ്രഹമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്നത് കേൾക്കാൻ എനിക്ക് പറ്റുന്നുണ്ട്. കുറച്ച് കാലം മുന്നെ ഭാരതത്തിൽ തന്നെ മറ്റൊരു സിനിമ ഇറങ്ങിയിരുന്നു കുറച്ച് കാലം മുമ്പ്, പികെ എന്ന സിനിമ. ആ സിനിമയിൽ ഹിന്ദു ദൈവങ്ങളെയൊക്കെ വളരെ മോശമായി തന്നെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ സിനിമ എല്ലാവരും കൈനീട്ടി സ്വീകരിച്ചിരുന്നു വമ്പിച്ച വിജയമായിരുന്നു

ഞാൻ ഒരു ഹിന്ദുവാണ് ഞാൻ അഭിമാനത്തോടെ പറയും. കൂടാതെ ഹിന്ദു സംസ്‌കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹിന്ദുവെന്ന് പറയുമ്പോൾ എനിക്കൊരു വികാരമുണ്ട്. എന്നാൽ അമ്പലത്തിൽ പോയി ചാന്ദനക്കുറി തൊടുന്നതൊന്നുമല്ല എന്റെ വികാരം. ഞാൻ അമ്പലത്തിൽ പോകുന്നത് ശിവനെയും കൃഷ്ണനെയും മരുകനെയും ഒന്നും കാണനല്ല, എന്റെ സംസ്‌കാരം പറഞ്ഞ രീതിയിലൂടെയാണ്. അമ്പലം തിരിച്ചറിയാനുള്ള ഉപാധിയാണ്. ക്ഷേത്രം സംസ്‌കാരത്തിലേക്ക് തുറക്കുന്ന കവാടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരുപാട് പേര് എന്നെ വിളിച്ചു സങ്കീ സങ്കീ എന്ന്. സങ്കീന്നോ മങ്കീന്നോ എന്ന് വിളിക്കുന്നത് നിങ്ങളാണ്. ഒരാളെ എങ്ങനെ വിളിക്കണമെന്ന് അവരുടെ മനസിന്റെ കാര്യമാണ്. അത് തടയാൻ എനിക്ക് പറ്റില്ലല്ലോ. നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളുവെന്നും. ഈ സംസ്‌കാരത്തെ നശിപ്പിക്കാൻ ഞാൻ ശ്രമിക്കില്ലെന്നും ഈ സംസ്‌കാരത്തെ പ്രൊട്ടക്ട് ചെയ്യുന്നത് ആരായാലും ഞാൻ അവരുടെ കൂടെ നിൽക്കുമെന്നും എം.ബി പത്മകുമാർ പറഞ്ഞു. അതിന് ഭാരതീയ ജനതാ പാർട്ടി, ഭാരതത്തിലെ ജനങ്ങളുടെ പാർട്ടി ആണെങ്കിൽ ഞാൻ അതിനോടൊപ്പം ആയിരിക്കും. രാഷ്ട്രീയത്തിൽ പോയി സീറ്റ് കിട്ടാനല്ല ഇതൊന്നും പറയുന്നത്. എനിക്ക് സീറ്റും വേണ്ട, നാഷണൽ അവാർഡിനും വേണ്ടിയല്ല ഇനൊന്നുമെന്നും എം.ബി പത്മകുമാർ പറഞ്ഞു.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago