നിരോധിച്ചത് അറിഞ്ഞില്ല, ചികില്സക്കായി വൃദ്ധ സഹോദരിമാർ കൂട്ടി വെച്ച പണത്തിനു കടലാസിന്റെ വില

കിടപ്പിലായാലോ അല്ലെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട എന്ന ചിന്തയില്‍ സ്വരുക്കൂട്ടിയ സമ്ബാദ്യത്തിന് കടലാസുവില മാത്രമേയുള്ളൂ എന്നറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ! അങ്ങനൊരു അവസ്ഥ വന്നിരിക്കുകയാണ് തമിഴ്നാട്ടിലെ ഈ വൃദ്ധ സഹോദരിമാര്‍ക്ക്. തിരുപൂര്‍ സ്വദേശികളായ തങ്കമാളും, രംഗമാളും ചെറിയ ജോലികള്‍ ചെയ്ത് പത്തുവര്‍ഷം കൊണ്ട് സൂക്ഷിച്ചുവച്ചിരുന്ന 46,000 രൂപയ്ക്കാണ് ഇപ്പോള്‍ കടലാസിന്‍റെപോലും വില ഇല്ലെന്ന് ആ പാവങ്ങള്‍ അറിയുന്നത്. ആരോരുമില്ലാത്ത ഇവര്‍ക്ക് നാളെ തങ്ങള്‍ കിടപ്പിലായാലോ അല്ലെങ്കില്‍ തങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ക്കോ ബന്ധുക്കളെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്ന ഒരൊറ്റ ചിന്തയിലാണ് ഈ കാശ് സൂക്ഷിച്ചുവച്ചത്. പക്ഷെ സൂക്ഷിച്ചു വച്ചത് നിരോധിച്ച നോട്ടു കളാണെന്ന്‍ അറിഞ്ഞ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ഇവര്‍ സൂക്ഷിച്ചുവച്ചിരുന്നത് കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ 1000 ത്തിന്‍റെയും 500 ന്‍റെയും നോട്ടുകളായിരുന്നു. ഈ നോട്ടുകള്‍ നിരോധിച്ചുവെന്നുപോലും അറിയാതെയാണ് ഇവര്‍ സൂക്ഷിച്ചുവച്ചത്.ഇപ്പോള്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളോട് തങ്ങളുടെ സമ്ബാദ്യത്തിന്‍റെ കാര്യം പറയുകയും അതെടുത്ത് ബന്ധുക്കള്‍ക്ക് ബന്ധുക്കൾക്ക് കൊടുക്കാൻ പവിച്ചപ്പോഴാണ് ഇഇഇ കാര്യമാ അറിഞ്ഞത്.

തങ്ങൾക്ക് പറ്റിയ ദുരിതം ഓർത്തു സങ്കടപ്പെടുകയാനു ഇവരിപ്പോൾ, കാലമത്രയും സമ്പാദിച്ച പണത്തിനു വില പോലുമില്ല എന്നറിഞ്ഞപ്പോൾ ഇനി തങ്ങൾ എന്ത് ചെയ്യും എന്ന് ഓർത്തു സഹതാപിക്കുകയാണ് ഇവരിപ്പോൾ, ആരും ആശ്രയത്തിനു ഇല്ലാത്ത ഇവരുടെ ഗതി ഇനി എന്താകും, പത്തു രൂപയുടെ മരുന്ന്

വനാഗം പോലും പണമില്ലാതെ ദുരിതം അനുഭവിക്കുകയാണ് ഈ സഹോദരിമാർ. രാജ്യത്തെ നോട്ട് നിരോധനം അന്ന് ജങ്ങളെ വല്ലാതെ വളച്ചു എന്തന്നാൽ ഇപ്പോ വർഷങ്ങൾക്ക് ശേഷവും ആ നോരോധനം ജനങ്ങളെ ബുദ്ധി മുട്ടിച്ചു കൊണ്ടിരിക്കുകയാണ്, എഴുപത്തിയെട്ടുകാരിയായ തങ്കമാള്‍ സൂക്ഷിച്ചു വച്ചിരുന്നത് 22,000 രൂപയും എഴുപത്തിയഞ്ചുകാരിയായ രംഗമാള്‍ സൂക്ഷിച്ചു വച്ചിരുന്നത് 24000 രൂപയും ആയിരുന്നു. അവര്‍ ചെറിയ ചെറിയ ജോലികള്‍ നേരത്തെ ചെയ്തപ്പോള്‍ കിട്ടിയ സമ്ബാദ്യമായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത്.

Krithika Kannan