Bigg boss

ജിന്റോയ്‌ക്കെതിരെ സായികൃഷ്ണയുടെ കയ്യിലുള്ള ബോംബ്; സായിയെ ജിന്റോ ഭയക്കുന്നതിന്റെ കാരണം

ജിന്റോയ്‌ക്കെതിരെ സായി കൃഷ്ണ ഉപയോഗിക്കാൻ വെച്ചിരിക്കുന്ന ആ ആയുധം എന്നതായിരിക്കും? ബിഗ് ബോസ് പ്രേക്ഷകരില്‍ പലരും ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ജിന്റോ തനിക്കെതിരെ കളിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ അടുത്തെങ്ങും എത്താത്തത് പോലെ തിരിച്ചടിക്കാന്‍ തനിക്ക് അറിയാമെന്ന് ബിഗ് ബോസിലുള്ള സമയത്ത് തന്നെ സായി വ്യക്തമാക്കിയിരുന്നു.  പുറത്ത് വന്നതിന് ശേഷം നടത്തിയ പ്രതികരണങ്ങളില്‍ സായി ഇക്കാര്യം തുറന്ന് വ്യക്തമാക്കിയില്ലെങ്കിലും ഇത് സംബന്ധിച്ച ചില സൂചനകള്‍ സായി നല്‍കിയിരുന്നു. താന്‍ പുറത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ജിന്റോയ്ക്കെതിരെ താന്‍ പ്രവത്തിക്കും എന്ന ഭയം ജിന്റോയ്ക്കുണ്ടാകും. അങ്ങനെ പ്ലാന്‍ ചെയ്യാനാണെങ്കില്‍ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ താനായിട്ട് അതിന് മുതിരുന്നില്ലെന്നുമായിരുന്നു സായി കഴിഞ്ഞ ദിവസം പുറത്തിങ്ങിയശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. സായിയുടെ പുതിയ പ്രതികരണം കൂടി പുറത്ത് വന്ന പശ്ചാത്തലത്തില്‍ സായിക്ക് അറിയാവുന്ന ആ രഹസ്യം എന്താണെന്ന തരത്തിലുള്ള ചർച്ചകള്‍ കൂടുതല്‍ ശക്തമായി കഴിഞ്ഞിട്ടുണ്ട്. ജിന്റോ സായിയെ ഭയക്കുന്നുണ്ടെന്ന കാര്യം ഇതോടെ വ്യക്തമായെന്നാണ് പുതിയ സാഹചര്യത്തില്‍ ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്,  പണപ്പെട്ടി എടുത്തു സായി പുറത്തു പോകുമ്പോൾ, ജിന്റോയോട് പറയുന്നുണ്ട്,  ഇനി യെങ്കിലും ഉടായിപ്പു കാണിക്കാതെ ബാക്കിയുള്ള ദിവസം നിൽക്കു ജിന്റോ. ജിന്റോ സായിയെ ഭയക്കുന്ന പോല അപ്പോൾ മുഖത്ത് പോലും നോക്കുന്നില്ല. അതിനു മുൻപ്, അടുക്കളയിൽ വെച്ച് പണപ്പെട്ടി എടുത്ത് ഉടനെ എല്ലാവര്ക്കും സായി കൈ കൊടുക്കുന്നുണ്ട്. അപ്പോൾ ജിന്റോ സായിയെ ഒരു മാതിരി അളിഞ്ഞു കെട്ടിപ്പിടിക്കുബോൾ, സായി അയ്യേ എന്ന് പറഞ്ഞു തള്ളി മാറ്റുന്നുണ്ട്. ഒരു കാര്യം ക്ലിയർ ആണ് ജിന്റോ എന്ത് കൊണ്ടോ സായിയെ ഭയക്കുന്നുണ്ട്.  ജിന്റോ എനിക്കെതിരെ കളിക്കില്ല എന്ന് സായി പറഞ്ഞത് ഒരു വീമ്പു പറച്ചിലാണ് എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ സായിയുടെ കയ്യിൽ എന്തോ പൊട്ടുന്ന ബോംബുണ്ട്, അത് ജിന്റോയ്ക്കും വ്യക്തമായി അറിയാം. ഇന്നലെ സായി ഇട്ട ആദ്യ വീഡിയോയിലും ഇതിന്റെ ഹിന്റ ഉണ്ട്. top 5 യിൽ സായി വരണമെന്ന് ജിന്റോ പറഞ്ഞതിന്റെ കാരണം. ഫിനാലെ കഴിയുന്നതിനു മുൻപ് സായി പുറത്തിറങ്ങി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജിന്റോ ഭയപ്പെട്ടിരുന്നു. പേർസണൽ ആയതു കൊണ്ട് ഫിനാലെ ക്കു ശേഷം പറയാം എന്ന രീതിയിലാണ് സായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. നമ്മൾ കണ്ടത് ജിന്റോയുടെ പൊയ് മുഖം ആണ്. സൈബർ അറ്റാക്ക് ഭയക്കാതെ പുറത്തിറങ്ങി അത് പറഞ്ഞത് അപ്സരയും, റെസ്‌മിനും ആണ്

നോറ എക്സിറ്റ് ഇന്റർവ്യൂ വിലും പറയുന്നുണ്ട്, ജിന്റോയുടെ ഉഡായിപ്പുകൾ. ഒത്തിരി എളിമ, വിധേയത്വം, കൈകൂപ്പൽ ഉള്ളവരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കാണിച്ച പച്ചമനുഷ്യൻ നാടകത്തിൽ 50 ശതമാനം പ്രേക്ഷകരെ വീഴിക്കാൻ സാധിച്ചു എന്നതു ജിന്റോയുടെ വിജയം തന്നെ. നിങ്ങൾക്ക് അറിയാത്ത പിശാചിനെക്കാൾ നല്ലത് നിങ്ങൾക്കറിയാവുന്ന പിശാചാണ്. ഇപ്പോൾ അറിയാത്തവർ പിന്നീട് അറിയും എന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം പുറത്തിറങ്ങിയ ശേഷം എല്ലാവരും പറയുന്ന ഒരു കാര്യം ജിന്റോയുടെ ഗെയിം സ്ട്രാറ്റജികളാണ്. റെസ്‌മിൻ, അപ്സര തുടങ്ങിയവരൊക്കെ പുറത്തിറങ്ങിയ ശേഷം ജിന്റോയെക്കുറിച്ച് സംസാരിച്ചിരുന്നു.  ബിഗ്ഗ്‌ബോസ് ഹൗസിൽ വെച്ച് ജിന്റോ തനിക്കെതിരെ നിന്നാൽ ജിന്റോയെ തകർക്കുമന്നും കപ്പടിക്കാൻ വിടില്ലെന്നു  തന്നെ ജിന്റോയ്ക്ക് പേടിയാണെന്നുമൊക്കെ സായി നന്ദനയോടും അഭിഷേകിനോടും സിജോയോടുമെല്ലാം പറഞ്ഞത് വലിയ രീതിയിൽ വയറലായിരുന്നു. എന്നാൽ അന്ന് അതൊരു വീമ്പു പറച്ചിൽ പോലെയാണ് പലർക്കും തോന്നിയത്. തനിക് പുറത്തു വലിയ ആരാധകരുണ്ടായിട്ടാണ് സായി അങ്ങനെ പറഞ്ഞതെന്നാണ് മിക്ക പ്രേക്ഷകരും പറഞ്ഞിരുന്നത്. എന്നാൽ പുറത്തിറങ്ങിയ ശേഷവും സായി പറഞ്ഞതോടെ അതിൽ എന്തോ കാര്യമുണ്ടെന്നാണ് ഇപ്പോൾ ഏവരും പറയുന്നത്.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago