ഷെയ്ൻ നിഗമിനെ നായകനാക്കി സാജിദ് യഹിയ 2019-ൽ പ്രഖ്യാപിച്ച ചിത്രമാണ് ‘ഖൽബ്’. എന്നാൽ ഈ ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കണ്ടി വന്നിരുന്നു. ഇപ്പോൾ അതേ സിനിമ പുനരാരംഭിച്ചിരിക്കുകയാണ് സംവിധായകൻ സാജിദ് യഹിയ. തന്റെ ഫേസ്ബുക്ക് ഹാൻഡിലിലൂടെയാണ് സിനിമയുടെ പൂജ വിശേഷങ്ങൾ സാജിദ് യഹിയ പങ്കുവെച്ചിരിക്കുന്നത്
വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസാണ് സിനിമയുടെ നിർമ്മാണം. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഇരുപതാമത്തെ പ്രോജക്റ്റാണിത്. ഖൽബ് വീണ്ടും ‘ട്രാക്കി’ലെത്തുമ്പോൾ നായകനായി എത്തുക മുൻപ് നിശ്ചയിച്ചിരുന്ന ഷെയ്ൻ ആയിരിക്കില്ല, പകരം മറ്റൊരു നടനാകും പ്രധാന വേഷം കൈകാര്യം ചെയ്യുക. പുതുമുഖങ്ങളാണ് ചിത്രത്തിലേറെയും സഹകരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഖൽബിനെ കുറിച്ച് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നത് ആലപ്പുഴയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പ്രണയകഥയാണ് ചിത്രം എന്നായിരുന്നു. ഈ കഥയിൽ മാറ്റമുണ്ടോ എന്നും സാജിദ് യഹിയ വെളിപ്പെടുത്തിയിട്ടില്ല. ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, മഞ്ജു വാര്യറെ നായികയാക്കി മോഹൻലാൽ എന്ന സിനിമകൾ സാജിദ് യഹിയ സംവിധാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…