അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്  

Follow Us :

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്,’കർണ്ണിക’യിലെ  ‘ചെന്താമാരെ’  എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കവിത, സംവിധാനം, ചലച്ചിത്ര നിർമ്മാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ തമിഴ് ചിത്രങ്ങളിലൂടെ ശ്രെദ്ധേയനായ വിയാൻ മംഗലശേരി, പ്രിയങ്ക നായർ, പുതുമുഖ താരമായ ആധവ് റാം, സോഷ്യൽ മീഡിയ താരം ശ്രീകാന്ത് ശ്രീകുമാർ

എന്നിവരോടൊപ്പം ഒരു കൂട്ടം നവാഗതരുംഈ ചിത്രത്തിൽ  അണിനിരക്കുന്നു. കൂടാതെ  ഈ ചിത്രത്തിൽ  നടൻ ടി ജി രവിയും  ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ഈ ചിത്രം ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു  ചിത്രീകരണം നടന്നത്. സൈന മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയത്,