Bigg boss

സീക്രട്ട് ഏജന്റ് എത്തിയത് ജബ്രി കോംബോ തകർക്കാൻ ; ഫോൺ റെക്കോർഡ് പുറത്ത്

സെക്രട് അഗെന്റ്റ് എന്നറിയപ്പെടുന്ന സൈകൃഷ്ണ ബിഗ് ബോസ് വീട്ടിൽ എത്തിയത് ഒരു മിഷനുമായാണെന്നും ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോംബോ പൊളിക്കുക ആയിരുന്നു ഇതിന്റെ ഉദ്ദേശമെന്നും, ജാസ്മിന്റെ ഉപ്പ ഇതിനായി സായി കൃഷ്ണയെ ഏർപ്പെടുത്തിരുന്നുവെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന വിവരങ്ങൾ. ഇക്കാര്യം ജാസ്മിന്റെ ഉപ്പ പറഞ്ഞിട്ടുണ്ടെന്ന് സിബിനും ആര്യ ബഡായിയും നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിന്റെ കൂടുതൽ തെളിവുകൾ  ആണിപ്പോൾ പുറത്തുവരുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോബോയിൽ ബിഗ് ബോസ് വീട്ടിനകത്തും പ്രേക്ഷകർക്കും മാത്രമായിരുന്നില്ല എതിർപ്പ് ജാസ്മിന്റെ വീട്ടിലുള്ളവര്ക്കും ആ ഒരു കൂട്ടുകെട്ട് ഇഷ്ടമല്ലായിരുന്നു. ജാസ്മിന്റെ ഉപ്പാക്ക് സുഖമില്ലെന്നു പറഞ്ഞു വീട്ടിൽ നിന്നും വിളിച്ചപ്പോൾ കോമ്പൊയിലുള്ള എതിർപ്പ അറിയിച്ചെന്ന് താരത്തിലൊക്കെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ഇക്കാര്യം ജാസ്മിൻ തന്നെ ഇടക്ക് പറഞ്ഞിരുന്നു. എന്നാൽ കൂട്ടുകെട്ടിനെ തകർക്കാൻ അതിനൊന്നും ആയില്ല. അതിനുശേശം വൈൽ കാർഡ് ആയി ബിഗ് ബോസ് ഹൗസിൽ എത്തിയതിന് പിന്നാലെയായിരുന്നു ഗബ്രിയുമായുള്ള ബന്ധത്തിൽ പുറത്തുയരുന്ന വിമർശനങ്ങളെ കുറിച്ച് സായ് കൃഷ്ണ ജാസ്മിനോട് വെളിപ്പെടുത്തിയത്.

ഇത് ജാസ്മിനെ മാനസികമായി വളരെ അധികം തളർത്തിയിരുന്നു. തുടർന്ന് ബിഗ് ബോസ് സായിക്ക് മുന്നറിയിപ്പ് നൽകി. പുറത്തുള്ള കാര്യങ്ങൾ മത്സരാർത്ഥികളോട് സംസാരിക്കരുതെന്നും കടുത്ത നടപടി ഉണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സായി കൃഷ്ണയോട് അവതാരകനായ മോഹൻലാലും ചോദ്യം ഉയർത്തിയിരുന്നു. അന്ന് സായി നൽകിയ വിശദീകരണം അത് തന്റെ ഗെയിം പ്ലാൻ ആയിരുന്നുവെന്നാണ്.  സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ആര്യ ബഡായിയും സിബിനും മുൻപ് വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്റെ ഉപ്പ തന്നെയാണ് തങ്ങളെ എയർ പോർട്ടിൽ വെച്ച  കണ്ടപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇത് ബിഗ് ബോസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. അതിനിടയിൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യുട്യൂബറായ വിവിയും തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഫോണിൽ നിന്നാണ് ജാസ്മിന്റെ പിതാവ് സായിയെ വിളിച്ചതെന്നായിരുന്നു വിവി പറഞ്ഞത്. 45 മിനിറ്റോളം ഇരുവരും സംസാരിച്ചെന്നും വിവി പറഞ്ഞു. എന്നാൽ അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടണം എന്നായിരുന്നു സായിയുടെ ഭാര്യ സ്നേഹ വിവിയെ വെല്ലുവിളിച്ചത്.

സായി ജാഫറിക്കയുടെ കുടുംബം അല്ലല്ലോ. സ്വന്തം ക്പപ് നേടാതെ സായി ജാസ്മിന് കപ്പ് വാങ്ങി കൊടുക്കാൻ അങ്ങോട്ട് പോകുവോ? സായി സായിയുടെ ഗെയിം കളിക്കാൻ അല്ലേ പോയത്. സായിക്ക് സ്വന്തം  കുടുംബവുമായി വലിയ  അടുപ്പവും ഇല്ലെന്ന് മനസിലായതല്ലേ. അങ്ങനെയൊരാൾ മറ്റൊരാളുടെ  മകൾക്ക് വേണ്ടി കപ്പ് നേടികൊടുക്കാൻ പോകുമോ?’, എന്നായിരുന്നു സ്നേഹയുടെ വാക്കുകൾ. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള കോൾ റെക്കോഡ് പുറത്തുവിട്ടിരിക്കുകയാണ് വിവി . വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിവി റെക്കോഡ് പങ്കുവെച്ചത്. ‘ഗെയിം കളിച്ച് ജയിക്കാൻ പറ അവളോട്. എന്റെ മകൾ ജയിക്കണമെന്നൊന്നും എനിക്ക് ഇല്ല. പക്ഷേ എങ്ങനെയെങ്കിലും അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം. ഒരു വാപ്പയുടെ സ്ഥാനത്ത് നിന്ന് പറയുവാണ്’, എന്നാണ് ജാസ്മിന്റെ ഉപ്പ പറയുന്നത്. ഇതിന് മറുപടി ആയി  ഞാൻ ഒരു മത്സരാർത്ഥിയായി കയറുമ്പോൾ എനിക്ക് എന്റേതായ ഗെയിം ഉണ്ടാകുമല്ലോ ഉപ്പാ എന്നാണ് സായി പറയുന്നത് . അതേസമയം അവർ കോമ്പോ ആയി നിൽക്കുന്നതാണ് തന്നെ സംബന്ധിച്ച് നല്ലതെന്ന് സായ് പറഞ്ഞിരുന്നുവെന്നും തന്നെ കൊണ്ട് പറ്റുന്നതെന്താണെന്ന് വെ്ച്ചാൽ താൻ ചെയ്യും എന്നൊക്കെ സായ് പറഞ്ഞിരുന്നുവെന്നും വിവി വിഡിയോയിൽ പറയുന്നുണ്ട്. എന്തായാലും ഇത് സംബന്ധിച്ച് പുറത്ത് വന്ന് കഴിഞ്ഞാൽ സായ് കൃഷ്ണ  വിശദീകരണം നൽകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം ബിഗ് ബോസ് ഷോയിലെ ഫാമിലി വീക്കിൽ വീട്ടിലെത്തിയ ജാസ്മിന്റെ മാതാപിതാക്കൻ ഗബ്രിയുടെ ഫോട്ടോയും മാലയുമൊക്കെ എടുത്തുമാറ്റിയിരുന്നു. സ്വന്തമായി നിന്ന് കളിച്ചു ജയിക്കൂ, അവിടെ നിന്നും പുറത്തുവരുമ്പോൾ പഴയ ജാസ്മിനായി വരണമെന്നും പരെന്റ്സ് പറഞ്ഞിരുന്നു. മാത്രമല്ല ജാസ്മിന്റെ മുന്കാമുകൾ അഫ്സൽ പണ്ടെപ്പോഴോ നൽകിയ ഒരു ടെഡി ബിയറും ജാസ്മിന് നൽകിയിരുന്നു. എന്നാൽ താൻ മുൻപ് നൽകിയ പാവ ആണെന്നും താനിപ്പോൾ ആ റിലേഷനിൽ ഇല്ലെന്നും അഫ്സൽ വ്യക്തമാക്കുകയും ചെയ്തു

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago