അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവി’നായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ഒരു അപ്ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്. എച്ച് വിനോദാാണ് സിനിമ സംവിധാനം ചെയ്യുന്നത്. തുനിവി’ലെ ആദ്യ ഗാനത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജിബ്രാന്റെ സംഗീത സംവിധാനത്തിൽ ഗായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ചില്ല ചില്ല എന്ന ഗാനം ഡിസംബർ ഒമ്പതിന് പുറത്തുവിടും.പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് മലയാളത്തിലെ സൂപ്പർ താരമായ മഞ്ജു വാര്യരാണ്.കൂടാതെ മഞ്ജു ആദ്യമായി ആലപിക്കുന്ന തമിഴ് ഗാനം ചിത്രത്തിലുണ്ട്.തുനിവിൽ പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷവതിയാണെന്ന് മഞ്ജു വാര്യർ പറഞ്ഞിരുന്നു.
വീര, ജോൺ കൊക്കെൻ, സമുദ്രക്കനി, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. നിരവ് ഷാ ആണ് വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുക. ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…