Categories: Film News

‘ഞാൻ എന്നും ഫാൻ ബോയി’; വിക്രത്തെ കണ്ട സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

നടൻ ചിയാൻ വിക്രത്തെ നേരിട്ട് കണ്ടതിൻറെ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ താൻ എപ്പോഴും വിക്രത്തിൻറെ ഫാൻ ബോയി ആണെന്നാണ് ടൊവിനോ പറയുന്നത്. വിക്രത്തിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും ടൊവിനോ തോമസ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

അടങ്ങാത്ത ആരാധനയുടെ നിമിഷമാണിത്. വിക്രം സാറിനെ കാണാൻ അവിശ്വസനീയമായ അവസരം ലഭിച്ചു. അദ്ദേഹം എനിക്ക് എന്തായിരുന്നുവെന്ന് ഞാൻ എങ്ങനെ വിവരിക്കും. ഞാൻ എണ്ണമറ്റ തവണ അന്യൻ സിനിമ കണ്ടിട്ടുണ്ട്, ഓരോ തവണയും അദ്ദേഹത്തിൻറെ പ്രകടനം വ്യത്യസ്തമായി അനുഭവപ്പെട്ടത്. വിക്രത്തെപ്പോലെ ആകുകയെന്നത് ഒരു അഭിലാഷമാണ്. സിനിമ സംഭവിച്ചപ്പോഴും, എന്തെങ്കിലും പ്രതിസന്ധികൾ വരുമ്പോഴോ, എന്റെ ചിന്തകളിൽ, പദ്ധതികളിൽ, പരാമർശങ്ങളിലെല്ലാം അദ്ദേഹത്തിൻറെ സാന്നിധ്യം ഉണ്ടായിരിക്കും. ഏറ്റവും മികച്ച മുഹൂർത്തങ്ങളാണിത്. എൻറെ ആരാധനപാത്രത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും അദ്ദേഹം ഒരു വലിയ വ്യക്തിയാണ്. ശൈലിയിൽ സ്റ്റെലിൽ മികവിൽ എല്ലാത്തിലും മുന്നിൽ. അദ്ദേഹത്തിൻറെ വിനയത്തോടെയുള്ള സംസാരം എനിക്ക് അംഗീകരമായിരുന്നുവെന്നും ഞാൻ എന്നും അദ്ദേഹത്തിൻറെ ഫാൻ ബോയി ആണെന്നം ടൊവിനോ തന്റെ പോസ്റ്റിൽ പറയുന്നു.

പൊന്നിയിൻ സെൽവൻ 2വിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ എത്തിയതാണ് വിക്രം. ഇവിടെ വച്ചാണ് ടൊവിനോയെ കണ്ടത്.ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവൻ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. ആദ്യഭാഗം 2022 സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തിയിരുന്നു.

Ajay

Recent Posts

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

40 mins ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

2 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

2 hours ago

പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.…

2 hours ago

അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ…

2 hours ago

പലപ്പോഴും വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ ആണ് അഭയ ഹിരണ്മയിക്ക് എതിരെ ഉണ്ടാകാറുള്ളത്

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങൾ നേരിടാറുള്ള സെലിബ്രിറ്റി ആണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി…

2 hours ago