കാമുകനെ കാണാൻ യുവതി കാമുകന്റെ വീട്ടിലേക്ക്, പിന്നീട് ആ സ്ത്രീയ്ക്ക് സംഭവിച്ചത്

ഹൈദ്രാബാദിൽ നിന്നും കാമുകനെ അന്നേഷിച്ച് യുവതി മലപ്പുറത്തെ വീട്ടിൽ എത്തിയതോടെ നടന്നത് നാടകീയ സംഭവങ്ങൾ. ആൺ വേഷത്തിലായിരുന്നു യുവതി കാമുകന്റെ വീട്ടിൽ എത്തിയത്. ആൺ വേഷത്തിൽ എത്തിയതോടെ വീട്ടിലെ എല്ലാവരും ഞെട്ടി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ മലപ്പുറം വേങ്ങര കോട്ടൂർ പാക്കിടപ്പുരയിലാണ് യുവതി കാമുകനെ തേടി എത്തിയത്. യുവതി വീട്ടിൽ എത്തിയതോടെ യുവാവിന്റെ ബന്ധുക്കളും യുവതിയുമായി വല്യ തർക്കമായി. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. ഹൈദ്രാബാദിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന കാമുകനെയാണ് യുവതി തേടിയെത്തിയത്. യുവാവിന്റെ ബന്ധുക്കളുമായി ദീർക്കനേരത്തെ തർക്കത്തിനൊടുവിൽ വീട്ടുകാർ യുവതിയെ ഇറക്കിവിട്ടു വീടിന്റെ ഗേറ്റ് പൂട്ടി.

ഇതോടെ യുവതി അയൽപക്കത്തുള്ള വീടിന്റെ വരാന്തയിൽ ഇരിപ്പ് ഉറപ്പിച്ചു. താനും യുവാവും വിവാഹിതരാണെന്നും ഇതിന് മുൻപ് ഈ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി അയല്പക്കത്തെ വീട്ടിലുള്ളവരോട് പറഞ്ഞു. അയൽ വീട്ടിൽ നിന്നും യുവതി ഇറങ്ങിപ്പോകാൻ യുവതി തയ്യാറാവാഞ്ഞതോടെ വാക്കേറ്റമുണ്ടായി. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് അടക്കമുള്ള സംഗം എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ ആരുടേയും പരാതി ലഭിക്കാത്തതിനാൽ പോലീസ് എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പോലീസ് പെൺകുട്ടിയെ വലിയൊരാ മനാട്ടയിലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. യുവതിക്ക് തെലുങ്കും ഇംഗ്ലീഷും മാത്രമാണ് അറിയുന്നത്. യുവതി ബിരുദക്കാരിയാണെന്നും ആൺ വേഷത്തിലാണ് എത്തിയതെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.

Devika Rahul