പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് നായകനാകുന്ന തീ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. അനില്‍ വി നാഗേന്ദ്രനാണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ തീ. ഇന്ദ്രന്‍സാണ് വില്ലനായി എത്തുന്നത്. വസന്തത്തിന്റെ കനല്‍വഴികള്‍ അനിലിന്റെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്.
അധോലോക നായകനായി ഇന്ദ്രന്‍സും മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും ചിത്രത്തില്‍ എത്തുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രമെന്നാണ റിപ്പോര്‍ട്ടുകള്‍.
വസന്തത്തിന്റെ കനല്‍വഴികളില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ്, രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, തട്ടീം മുട്ടീം ഫെയിം ജയകുമാര്‍, സോണിയ മല്‍ഹാര്‍, രശ്മി അനില്‍, വി കെ ബൈജു,സിആര്‍ മഹേഷ് എം.എല്‍.എ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവര്ത്തകന് നാസര്‍ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകന് ഉണ്ണി മേനോന്, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സൂസന് കോടി, നാടന്‍ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പന്, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍, സാഹസിക നീന്തലില്‍ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോള്‍ഫിന്‍ രതീഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മാത്രമല്ല സംഗീതത്തിലും പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എം എസ് ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലിം, കലാഭവന്‍ സാബു, മണക്കാട് ഗോപന്, സോണിയ ആമോദ്, കെ എസ് പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ പപ്പു, നടന് ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തില്‍ പിന്നണി പാടുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…