അര്ജുന് അശോകന് നായകനാകുന്ന പുതിയ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജേഷ് മോഹനും ജോജി തോമസും ചേര്‍ന്നാണ് ‘തീപ്പൊരി ബെന്നി’ സംവിധാനം ചെയ്യുന്നത്.ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ഫ്രാന്‍സിസ് ജോര്‍ജാണ് ഛായാഗ്രാഹണം. സൂരജ് ഇ എസ് എഡിറ്റിംഗും സൂരജ് ഇ എസ് പ്രൊഡക്ഷന്‍ ഡിസൈനിംഗ് മിഥുന് ചാലിശ്ശേരിയും കോസ്റ്റ്യൂം ഡിസൈനിംഗ് ഫെമിന ജബ്ബാറും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിന്‍ ബക്കറാണ്.
‘തുറമുഖം’ എന്ന ചിത്രത്തിലാണ് അര്ജുന് അശോകന് അവസാനമായി അഭിനയിച്ചത്. അടുത്തിടെ സൂപ്പര്‍ഹിറ്റായ ‘രോമാഞ്ചം’, ‘പ്രണയ വിലാസം’ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുറമുഖത്തില്‍ നിവിന്‍ പോളിക്കും അര്ജുന് അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ‘തുറമുഖ’ത്തില്‍ അണിനിരക്കുന്നത്.
‘തുറമുഖം’ വളരെ വേഗത്തില്‍ ഉള്ള സിനിമ അല്ല എന്ന് നിവിന്‍ പോളി പറഞ്ഞിരുന്നു. ചിത്രം അച്ഛന്, മക്കള്‍, സഹോദരങ്ങള്‍ എന്നിവരൊക്കെ തമ്മിലുള്ള ബന്ധങ്ങളെയും പരാമര്‍ശിക്കുന്നു എന്ന് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. വ്യക്തമായ രാഷ്ട്രീയം കൂടി ‘തുറമുഖ’മെന്ന ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി റിലീസിന് മുന്നേ പറഞ്ഞിരുന്നു. ഡിസൈന്‍ ഓള്ഡ്മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന് അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…